നാവികസേനയിൽ
217 ഓഫീസർ



ഇന്ത്യൻ നാവിക സേനയിൽ ഷോർട്ട്‌ സർവീസ്‌ കമീഷൻ ഓഫീസറുടെ 217 ഒഴിവിലേക്ക്‌  വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ 2023 ജൂണിൽ പരിശീലനം ആരംഭിക്കും. എക്‌സിക്യൂട്ടീവ്‌, എജുക്കേഷൻ, ടെക്‌നിക്കൽ ബ്രാഞ്ചുകളിലാണ്‌ അവസരം. ബിരുദ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.  എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ചിൽ ജനറൽ സർവീസ്‌/ ഹൈഡ്രോ കേഡർ, എയർ ട്രാഫിക്‌ കൺട്രോളർ, നേവൽ എയർ ഓപറേഷൻസ്‌ ഓഫീസർ, പൈലറ്റ്‌, ലോജിസ്‌റ്റിക്‌സ്‌ എന്നിങ്ങനെയാണ്‌ ഒഴിവ്‌.  ടെക്‌നിക്കൽ ബ്രാഞ്ചിൽ എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ ബ്രാഞ്ചുകളിലും നേവൽ കൺസ്‌ക്ടർ വിഭാഗത്തിലും ഒഴിവുണ്ട്‌.  യോഗ്യതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷ ഓൺലൈനായി നവംബർ ആറ്‌ വരെ അയക്കാം.  വിശദവിവരങ്ങൾക്ക്‌ www.joinindiannavy.gov.in കാണുക.  Read on deshabhimani.com

Related News