ഒഎൻജിസിയിൽ 
871 ഗ്രാജ്വേറ്റ്‌ ട്രെയിനി



ഓയിൽ ആൻഡ്‌ നാച്വറൽ ഗ്യാസ്‌ കോർപറേഷനിൽ (ഒഎൻജിസി) ഗ്രാജ്വേറ്റ്‌ ട്രെയിനിയുടെ 871 ഒഴിവുണ്ട്‌. എൻജിനിയറിങ്‌, ജിയോ സയൻസ്‌ വിഭാഗങ്ങളിലാണ്‌ അവസരം. അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ–-641, കെമിസ്‌റ്റ്‌–-39, ജിയോളജിസ്‌റ്റ്‌–-55, ജിയോ ഫിസിസ്‌റ്റ്‌ –-78, പ്രോഗ്രാമിങ്‌ ഓഫീസർ –-13, മെറ്റീരിയൽസ്‌ മാനേജ്‌മെന്റ്‌ ഓഫീസർ–-32, ട്രാൻസ്‌പോർട്ട്‌ ഓഫീസർ–-13 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. ഗ്രാജ്വേറ്റ്‌ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്‌റ്റ്‌ ഇൻ എൻജിനിയറിങ്‌(ഗേറ്റ്‌ –- 2022) എഴുതിയവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ഒക്‌ടോബർ 10. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.ongcindia.com Read on deshabhimani.com

Related News