പൊലീസ് അക്കാദമിയില്‍ സീനിയര്‍ സയന്റിഫിക് ഓഫീസര്‍



www.svpnpa.gov.inഹൈദരാബാദ് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ സീനിയര്‍ സയന്റിഫിക് ഓഫീസറുടെ ഒരു ഒഴിവുണ്ട്.  കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കോ റഗുലര്‍ നിയമനം നടക്കുന്നതുവരെയോ ആണ് നിയമനം. പ്രായം 65 വയസ്സില്‍ കൂടരുത്. ഫോറന്‍സിക് സയന്‍സ്/ഫിസിക്സ്/ കെമിസ്ട്രി/ ടോക്സിക്കോളജി/സുവോളജി/ ബോട്ടണി/ബയോകെമിസ്ട്രി/ ബയോളജി/ മൈക്രോബയോളജി/ ഫോറന്‍സിക് ഡിഎന്‍എ ആന്‍ഡ് സിറോളജി എന്നിവയിലേതെങ്കിലുമൊന്നില്‍ മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത. അംഗീകൃത വിദ്യാഭ്യാസസ്ഥാപനങ്ങളിലൊ പരിശീലനകേന്ദ്രങ്ങളിലൊ അക്കാദമിയിലൊ അഞ്ചുവര്‍ഷത്തെ അധ്യാപന പരിചയം. കംപ്യൂട്ടര്‍ പരിചയം. ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി അഭികാമ്യം. അപേക്ഷ അക്കാദമിയുടെ വെബ്സൈറ്റില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ അഞ്ചിനകം Deputy Director(Estt), SVP National Police Academy, Hyderabad-500052.    http://www.svpnpa.gov.in/vacancies.aspx. Read on deshabhimani.com

Related News