പരീക്ഷാ കലണ്ടറായി



സംസ്ഥാന സഹകരണ  പരീക്ഷാ ബോർഡ്‌ ആദ്യ വിജ്ഞാപനം ഏപ്രിൽ 24 ന്‌ സംസ്ഥാന സഹകരണ സർവീസ്‌ പരീക്ഷാ ബോർഡിന്റെ 2023 ലെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ ആദ്യ വിജ്ഞാപനം ഏപ്രിൽ 24 ന്‌.  സഹകരണസംഘം/ ബാങ്കുകൾ ഏപ്രിൽ 10നകം റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവുകളിലേക്കാണ്‌ വിജ്ഞാപനം വരിക. പരീക്ഷ  ആഗസ്‌തിൽ.  ആഗസ്‌ത്‌, ഡിസംബർ മാസങ്ങളിലാണ്‌ ഈ വർഷത്തെ തുടർന്നുള്ള വിജ്ഞാപനങ്ങൾ. ഇവയ്‌ക്കുള്ള പരീക്ഷ ഡിസംബർ, 2024 ഏപ്രിൽ മാസങ്ങളിൽ. മൂല്യ നിർണയവും സമയബന്ധിതമായി പൂർത്തിയാക്കാൻ പരീക്ഷാബോർഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. വൈകാതെ റാങ്ക്‌ ലിസ്‌റ്റും പ്രസിദ്ധീകരിക്കും. സഹകരണ ജീവനക്കാർക്കുള്ള യോഗ്യതാ നിർണയ പരീക്ഷയുടെ വിജ്ഞാപനം മെയ്‌, നവംബർ മാസങ്ങളിൽ പുറപ്പെടുവിക്കും. ജൂലൈ, 2024 ജനുവരി മാസങ്ങളിൽ പരീക്ഷ.    എസ്‌എസ്‌സി  കംബൈൻഡ്‌ ഹയർസെക്കൻഡറി ലെവൽ  ജൂൺ 26ന്‌  സ്‌റ്റാഫ്‌ സെലക്‌ഷൻ കമീഷൻ 2023 ലെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. മൾട്ടി ടാസ്‌കിങ്‌ (NT സ്‌റ്റാഫ്‌) പരീക്ഷ മെയ്‌ രണ്ട്‌ മുതൽ 19വരെയും ജൂൺ 13 മുതൽ 20 വരെയും നടക്കും. സെൻട്രൽ ആംഡ്‌ പൊലീസ്‌ ഫോഴ്‌സിലും ഡൽഹി പൊലീസിലും സബ്‌ ഇൻസ്‌പെക്ടർ തസ്‌തികയിലേക്കുള്ള പരീക്ഷ മെയ്‌ അഞ്ചിന്‌. കംബൈൻഡ്‌ ഹയർസെക്കൻഡറി ലെവൽ പരീക്ഷ(ടയർ–II) ജൂൺ 26നും കംബൈൻഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ പരീക്ഷ (ടയർ I) ജൂലൈ 14 മുതൽ 27 വരെയും നടത്തും. സെലക്‌ഷൻ പോസ്‌റ്റ്‌ പരീക്ഷ, ഫേസ്‌ XI. 2023 & സെലക്‌ഷൻ പോസ്‌റ്റ്‌ / ലഡാക്ക്‌ / 2023 ജൂൺ 27 മുതൽ 30 വരെ. Read on deshabhimani.com

Related News