നിയമന ശുപാർശ ജൂൺ 1 മുതൽ 
ഡിജിലോക്കറിലും



ഉദ്യോഗാർഥികൾക്കുള്ള നിയമന ശുപാർശ മെമ്മോകൾ ജൂൺ 1 മുതൽ  ഡിജിലോക്കറിൽകൂടി ലഭ്യമാക്കാൻ പബ്ലിക്‌ സർവീസ്‌ കമീഷൻ തീരുമാനിച്ചു. പിഎസ് സി സ്വന്തമായി വികസിപ്പിച്ചെടുത്ത റൊട്ടേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ നിയമന ശുപാർശ തയ്യാറാക്കാൻ കമീഷൻ അനുമതി നൽകിയിട്ടുണ്ട്.  ഭൂരിപക്ഷം തസ്തികകളിലും ഈ സോഫ്റ്റ്‌വെയർ പ്രാവർത്തികമാക്കാനാണ്  ആലോചന. ഇത് മുഖേന റൊട്ടേഷൻ തയ്യാറാക്കുന്ന തസ്തികകൾക്കാണ് ആദ്യഘട്ടത്തിൽ മെമ്മോ ഡിജി ലോക്കറിൽകൂടി ലഭിക്കുന്നത്. പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്തവർക്കാണ് ഈ സേവനം ലഭിക്കുക. നിയമന ശുപാർശ മെമ്മോ നേരിട്ട് അയച്ചുകൊടുക്കുന്ന നിലവിലെ രീതി തുടരും. സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും വിവിധ ജില്ലകളിൽ എൻസിസി/ സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്ക്/ക്ലർക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 257/2021). കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (ഓപ്പറേറ്റർ ഗ്രേഡ് 2) (കാറ്റഗറി നമ്പർ 253/2021). പ്രമാണ പരിശോധന തിരുവനന്തപുരം ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സർവേ) (കാറ്റഗറി നമ്പർ 755/2021) തസ്തികയിലേക്കുള്ള സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക്  ഏപ്രിൽ മൂന്നിന് രാവിലെ 10.30 മുതൽ പിഎസ് സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ  പ്രമാണ പരിശോധന നടത്തും.  ഉദ്യോഗാർഥികൾക്ക് പ്രസ്തുത തീയതിക്കകം ഏറ്റവും അടുത്തുള്ള പിഎസ് സി ഓഫീസിലും പ്രമാണ പരിശോധന ചെയ്യാം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ലീഗൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 67/2020) തസ്തികയിലേക്ക്  ഏപ്രിൽ 4 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.   ഒഎംആർ പരീക്ഷ ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസർ (കാറ്റഗറി നമ്പർ 746/2021) തസ്തികയിലേക്ക് ഏപ്രിൽ നാലിന് രാവിലെ 10.30 മുതൽ  12.30 വരെ ഒഎംആർ പരീക്ഷ നടത്തും.  ഡിക്റ്റേഷൻ ആൻഡ് 
ട്രാൻസ്ക്രിപ്ഷൻ പരീക്ഷ ലെജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം)–- എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 438/2019) തസ്തികയിലേക്ക്  ഏപ്രിൽ അഞ്ചിന് രാവിലെ 10.30 മുതൽ  12.05 വരെ ഡിക്റ്റേഷൻ ആൻഡ് ട്രാൻസ്ക്രിപ്ഷൻ പരീക്ഷ നടത്തും.  അഭിമുഖം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോ ഡയഗ്നോസിസ്  രണ്ടാം എൻസിഎ വിശ്വകർമ (കാറ്റഗറി നമ്പർ 461/2022) തസ്തികയിലേക്ക്  ഏപ്രിൽ 11 ന് പിഎസ് സി  ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും.   തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് രണ്ടാം എൻസിഎ ഹിന്ദു നാടാർ (കാറ്റഗറി നമ്പർ 218/2022) തസ്തികയിലേക്ക്  ഏപ്രിൽ 11 ന് രാവിലെ 9.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും.  വകുപ്പുതല 
പരീക്ഷ ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് ജൂനിയർ മെമ്പർമാർക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷ (ഡിസംബർ 2022) ഏപ്രിൽ 18, 19, 20, 25, 26, മെയ് 3, 5, 10 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ നടത്തും.  ടൈംടേബിൾ, സിലബസ് എന്നിവ പിഎസ് സി വെബ്സൈറ്റിൽ ലഭിക്കും. ഏപ്രിൽ 10 മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. Read on deshabhimani.com

Related News