സുപ്രീംകോടതിയിൽ



സുപ്രീംകോടതിയിൽ ജൂനിയർ കോർട് അറ്റൻഡന്റ്, ചേംബർ അറ്റൻഡന്റ്, തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ കോർട് അറ്റൻഡന്റ് തസ്തികയിൽ 65, ചേംബർ അറ്റൻഡന്റ് (ആർ) തസ്തികയിൽ 13 ഒഴിവുണ്ട്.  ഓൺലൈനായി അപേക്ഷിക്കുകയും ഫീസടയ്ക്കുകയും വേണം. രണ്ട് തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കുന്നവർ വെവ്വേറെ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 15. ജൂനിയർ കോർട് അറ്റൻഡന്റ് യോഗ്യത പത്താം ക്ലാസ്, ഡ്രൈവിങ് മോട്ടോർ വെഹിക്കിൾ പ്രവൃത്തിപരിചയം(എൽഎംവി/ എച്ച്എംവി അംഗീകൃത കൊമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസ്). കുക്കിങ്/ഇലക്ട്രീഷ്യൻ/ കാർപന്ററി ജോലികളിൽ പ്രവൃത്തിപരിചയമുള്ള മൾടിസ്കിൽഡ് പരിശീലനം നേടിയവർക്ക് മുൻഗണന. ചേംബർ അറ്റൻഡന്റ് യോഗ്യത പത്താം ക്ലാസ്. ഹൗസ്കീപ്പിങ്, വാച്ച് ആൻഡ് വാർഡ്, സെക്യൂരിറ്റി, കെയർടേക്കിങ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 18‐27. നിയമാനുസൃത ഇളവ് ലഭിക്കും. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്(ബാധകമായതിന്) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് www.sci.gov.inwww.sci.gov.in Read on deshabhimani.com

Related News