എൻജിനിയേഴ്‌സ് 
ഇന്ത്യയിൽ 
മാനേജ്‌മെന്റ് 
ട്രെയിനി



എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ  മാനേജ്‌മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.  ഗേറ്റ് 2022 വഴിയാണ്‌ തെരഞ്ഞെടുപ്പ്‌.  എൻജിനിയറിങ്‌ ബിരുദധാരികൾക്ക് ഫെബ്രുവരി 22മുതൽ മാർച്ച്‌ 14വരെ അപേക്ഷിക്കാം.   engineersindia.com-വഴി അപേക്ഷിക്കണം. കെമിക്കൽ, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എന്നീ വിഭാഗങ്ങളിലായി ആകെ 75 ഒഴിവുകൾ ലഭ്യമാണ്. ഗേറ്റ് 2022-ൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്നാണ്‌ തെരഞ്ഞെടുപ്പ്‌. Read on deshabhimani.com

Related News