വിവിധ ബാങ്കുകളിൽ ഒഴിവുണ്ട്‌



എസ്‌ബിഐയിൽ എസ്‌ബിഐയിൽ  സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ 452 ഒഴിവാണുള്ളത്‌. മാനേജർ (മാർക്കറ്റിങ്‌) 12, മാനേജർ(ക്രെഡിറ്റ്‌ പ്രൊസീജേഴ്‌സ്‌) 2, അസിസ്‌റ്റന്റ്‌ മാനേജർ(സിസ്റ്റംസ്‌) 183, ഡെപ്യൂട്ടി മാനേജർ (സിസ്‌റ്റംസ്‌) 17, ഐടി സെക്യൂരിറ്റി എക്‌സ്‌പേർട് 15, ആപ്ലിക്കേഷൻ ആർകിടെക്ട്‌ 5, ടെക്‌നിക്കൽ ലീഡ്‌‌ 2, അസിസ്‌റ്റന്റ്‌ മാനേജർ(സെക്യൂരിറ്റി അനലിസ്‌റ്റ്‌) 40, ഡെപ്യൂട്ടി മാനേജർ(സെക്യൂരിറ്റി  അനലിസ്‌റ്റ്‌) 60, മാനേജർ(നെറ്റ്‌ വർക്‌ സെക്യൂരിറ്റി സ്‌പെഷ്യലിസ്‌റ്റ്‌) 12, മാനേജർ(നെറ്റ്‌ വർക്‌ റൂട്ടിങ്‌ ആൻഡ്‌ സ്വിച്ചിങ്‌ സ്‌പെഷ്യലിസ്‌റ്റ്) 20, ഡെപ്യൂട്ടി മാനേജർ(ഇന്റേണൽ ഓഡിറ്റ്‌) 28, എൻജിനിയർ(ഫയർ) 16, എന്നിങ്ങനെയാണ്‌ ഒഴിവുകൾ. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 11. വിശദവിവരത്തിന്‌ www.sbi.co.in ഐഡിബിഐ ബാങ്കിൽ ഐഡിബിഐ ബാങ്കിൽ വിവിധ തസ്‌തികകളിൽ 134 ഒഴിവുണ്ട്‌. ഡിജിഎം 11, എജിഎം 52, മാനേജർ 62, അസിസ്‌റ്റന്റ്‌ മാനേജർ 9 എന്നിങ്ങനെ ഒഴിവുണ്ട്‌. www.idbibank.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി ഏഴ്‌. വിശദവിവരം വെബ്‌സൈറ്റിൽ. ബാങ്ക്‌ ഓഫ്‌ ബറോഡയിൽ ബാങ്ക്‌ ഓഫ്‌ ബറോഡയിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ 32 ഒഴിവുണ്ട്‌. സെക്യൂരിറ്റി ഓഫീസർ 27, ഫയർ ഓഫീസർ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. പ്രായം 25–35. www.bankof baroda.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി എട്ട്‌.   Read on deshabhimani.com

Related News