ഐഎസ്ആർഒയിൽ 164 അപ്രന്റിസ്



ഇന്ത്യൻ സ്പേസ്  റിസർച്ച് ഓർഗനൈസേഷന്റെ മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ടെക്നീഷ്യൻ  അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും ടെക്നീഷ്യൻ അപ്രന്റിസിന് ഒക്ടോബർ ആറിനും ട്രേഡ് അപ്രന്റിസിന് ഒക്ടോബർ 13നുമാണ് വാക് ഇൻ ഇന്റർവ്യു. ടെക്നീഷ്യൻ അപ്രന്റിസ് 59 ഒഴിവുണ്ട്. മെക്കാനിക്കൽ 13, ഇലക്ട്രികകൽ 07, ഇലക്ട്രോണിക്സ് 12, കെമിക്കൽ 05, സിവിൽ 07, കമേഴ്സ്യൽ പ്രാക്ടീസ് 15 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ  ഒന്നാം ക്ലാസ്സോടെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസിന്റെ 105 ഒഴിവുണ്ട്. ഫിറ്റർ 22, വെൽഡർ 10, ഇലക്ട്രീഷ്യൻ 09, ടേണർ 06, മെഷീനിസ്റ്റ് 02, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്) 02, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) 04, ഇലക്ട്രോണിക് മെക്കാനിക്/മെക്കാനിക് (റേഡിയോ ആൻഡ് ടെലിവിഷൻ) 05, ഇൻസ്ട്രുമെന്റ് മെക്കാനിക് 04, റെഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക് 04, മെക്കാനിക് ഡീസൽ 04, കാർപന്റർ 02, ഇൻസ്ട്രുമെന്റ് മെക്കാനിക്(കെമിക്കൽ പ്ലാന്റ്) 01, പ്രോഗ്രോമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് അസി./കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് 30 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: എസ്എസ്എൽസി, അതത് ട്രേഡിൽ ഐടിഐ, നാഷണൽട്രേഡ് സർടിഫിക്കറ്റ്. ഐപിആർസി മഹേന്ദ്രഗിരിയിൽവച്ചാണ് ഇന്റർവ്യു. കൂടുതൽ വിവരത്തിന് www.iprc.gov. in Read on deshabhimani.com

Related News