എസ്‌ബിഐ യിൽ സർക്കിൾ ബേസ്‌ഡ്‌ ഓഫീസർ: 3850 ഒഴിവ്‌



സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സർക്കിൾ ബേസ്‌ഡ്‌ ഓഫീസർമാരെ നിയമിക്കും‌. അഹമ്മദാബാദ്‌ 750, ബംഗളൂരു 750, ഭോപ്പാൽ (മധ്യപ്രദേശ്‌ 296, ഛത്തീസ്‌ഗഡ്‌ 104), ചെന്നൈ 550, ഹൈദരാബാദ്‌ 550, ജയ്‌പൂർ 300, മഹാരാഷ്ട്ര (മുംബൈ ഒഴികെ) 517, ഗോവ 33 എന്നിങ്ങനെ ആകെ 3850 ഒഴിവുണ്ട്‌. കേരളത്തിൽ ഒഴിവില്ല. ഒരാൾക്ക്‌ ഒരു സർക്കിളിലേ അപേക്ഷിക്കാനാകൂ.  അതത്‌ സംസ്ഥാനത്തെ പ്രാദേശിക ഭാഷ പത്ത്‌/പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കണം. യോഗ്യത ബിരുദം. ഉയർന്ന പ്രായം 30. 2020 ആഗസ്ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കു https://bank.sbi/careers or https://www.sbi.co.in/careers  അവസാന തിയതി ആഗസ്‌ത്‌ 16. Read on deshabhimani.com

Related News