എൻഡിഎ, നേവൽ അക്കാദമി പ്രവേശനത്തിന‌് അപേക്ഷിക്കാം



തിരുവനന്തപുരം > യൂണിയൻ പബ്ലിക‌് സർവീസ‌് കമ്മിഷൻ (യുപിഎസ‌്‌‌‌‌സി) നാഷണൽ ഡിഫൻസ‌് അക്കാദമി (എൻഡിഎ) , നേവൽ അക്കാദമി എന്നിവിടങ്ങളിലെ പ്രവേശനത്തിന‌് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ  രാജ്യത്തെ 41 കേന്ദ്രങ്ങളിൽ ഏപ്രിൽ 21ന‌് നടക്കും.   എൻഡിഎയിൽ 342 ഉം നേവൽ അക്കാദമിയിൽ  50 പേർക്കുമാണ‌് പ്രവേശനം.  എൻഡിഎയിൽ കരസേന–- 208, നാവികസേന–- 42, വ്യോമസേന–- 92 എന്നിങ്ങനെയാണ‌്  ഒഴിവുകൾ. അപേക്ഷകർക്ക‌് ഫെബ്രുവരി നാലിന‌് വൈകീട്ട‌് ആറ‌് വരെ വെബ‌്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. യോഗ്യത: പ്ലസ‌് ടു (10+2). മാർക്ക്‌ നിബന്ധനയുണ്ട്‌. ഇതിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ. 2000 ജൂലായ‌് രണ്ടിനും 2001 ജൂലായ‌് ഒന്നിനും മധ്യേ ജനിച്ച അവിവാഹിതരായ പുരുഷന്മാർക്ക‌് അപേക്ഷിക്കാം. തിരുവനന്തപുരം, കൊച്ചി എന്നിവയാണ‌് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ. ബംഗളൂരൂ, ചെന്നൈ എന്നിവിടങ്ങളാണ‌് സംസ്ഥാനത്തിനു പുറത്തെ തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷയ‌്ക്ക‌് പുറമെ പ്രതിരോധമന്ത്രാലയത്തിന്റെ സർവീസ‌് സെലക്ഷൻ ബോർഡ‌് നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ‌് തിരഞ്ഞെടുപ്പ‌്. അപേക്ഷിക്കാനും  ഫീസ‌്, സ‌്കോളർഷിപ്പ‌്, ആവശ്യമായ ശാരീരിക ക്ഷമത എന്നിവയുടെ വിവരങ്ങൾ യുപിഎസ‌്സി ബുധനാഴ‌്ച പ്രസിദ്ധീകരിച്ച വിജ‌്ഞാപനത്തിൽ ലഭിക്കും:  upsc.gov.in. Read on deshabhimani.com

Related News