കൊച്ചിൻ ഷിപ്യാർഡിൽ നിയമനം



കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. സാനിറ്ററി കം ഹെൽത്ത് ഇനസ്പക്ടർ 1, സേഫ്റ്റി അസിസ്റ്റന്റ് 72, ഫയർമാൻ 59 എന്നിങ്ങനെയാണ് ഒഴിവ്. എല്ലാതസ്തികകളിലും യോഗ്യത എ്സഎസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ/ സർടിഫിക്കറ്റ്. തൊഴിൽ പരിചയം അഭികാമ്യം. കുറഞ്ഞത് മൂന്ന് വർഷത്തേക്കാണ് നിയമനം. ഉയർന്ന പ്രായം 30. 2019 ഒക്ടോബർ 18നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 18.   Read on deshabhimani.com

Related News