കെൽട്രോണിൽ കമ്പനി സെക്രട്ടറി



കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയറ്റ് മെംബർഷിപ്പുള്ള 40 വയസ്സിൽ കുറഞ്ഞവർക്ക് അപേക്ഷിക്കാം. യോഗ്യത നേടിയശേഷം ഒരുവർഷത്തെ പ്രവർത്തന പരിചയം വേണം. www.keltroncomp.org എന്ന website ൽനിന്നും അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളുടെ പകർപ്പും അപേക്ഷാഫീസും സഹിതം Managing Director, Keltron Component Complex  Ltd, Keltron Nagar, Kalliasseri  P O ,Kannur690562 എന്ന വിലാസത്തിൽ സെപ്തംബർ 22നകം ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് രേഖപ്പെടുത്തണം. വിശദവിവരം website ൽ.    Read on deshabhimani.com

Related News