കണ്ണൂർ ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡിൽ ഫയർ ആൻഡ് റെസ്ക്യൂ ഓപറേറ്റർ



കണ്ണൂർ ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡിൽ ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ് 15, ഫയർ ആൻഡ് റെസ്ക്യൂ ഓപറേറ്റർ 15 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ് എൻജിനിയറിങ് ബിരുദധാരികൾ/റെഗുലർ എംബിഎ ബിരുദധാരികൾ/ദ്വിവത്സര പിജിഡിബിഎം എന്നിവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 35. ഫയർ ആൻഡ് റെസ്ക്യൂ ഓപറേറ്റർ തസ്തികയിൽ യോഗ്യത പത്താം ക്ലാസ്സും 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ഫയർ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു. എഐഎ യുടെ ഫയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ഫയർസർവീസിൽ ബേസിക് ട്രെയിനിങ്  കഴിഞ്ഞവർക്ക് മുൻഗണന. ഉയർന്ന പ്രയം 30. https://www.kannurairport.aero/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 13 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.   Read on deshabhimani.com

Related News