ബിഎസ്എന്‍എലില്‍ ജെടിഒ: 2510 ഒഴിവ്



ബിഎസ്എന്‍എലില്‍ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ് 2017) അടിസ്ഥാനത്തില്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍ നിയമനത്തിന് ജനുവരി ഒന്നുമുതല്‍ അപേക്ഷിക്കാം. 2510 ഒഴിവാണുള്ളത്. ടെലികോം, ഇലക്ട്രോണിക്സ്, റേഡിയോ, കംപ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഐടി, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നില്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദം. ഗേറ്റ് 2017 സ്കോറിന്റെ അടിസ്ഥാനത്തിലാകും നിയമനം. ജനുവരിയില്‍ വിജ്ഞാപനം വന്നശേഷം മാത്രം www.externalexam.bsnl.co.in ല്‍ അപേക്ഷിക്കാം. Read on deshabhimani.com

Related News