നിയുക്തി - 2019; മെഗാ ജോബ് ഫെയര്‍ ഈ മാസം 19 ന് കുസാറ്റില്‍



കൊച്ചി > നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് എറണാകുളം മേഖലയുടെ നേതൃത്വത്തില്‍ നിയുക്തി -2019 എന്ന പേരില്‍ ജനുവരി 19 ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി  ക്യാമ്പസില്‍ വച്ച് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. മേളയില്‍ വിവിധ മേഖലകളിലെ പ്രമുഖരായ ഉദ്യോഗദായകരുടെ സാന്നിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ജോബ്ഫെയറില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. 18-40 പ്രായപരിധിയിലുള്ള പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസും പരിശിലനവും എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നല്‍കും.   Read on deshabhimani.com

Related News