ഐ ടി തൊഴിലവസരങ്ങൾക്കു മാത്രമായി പ്രതിധ്വനിയുടെ തൊഴിൽ പോർട്ടൽ



തിരുവനന്തപുരം> കേരളത്തിലെ ഐ ടി തൊഴിലവസരങ്ങൾക്കു മാത്രമായി ഒരു തൊഴിൽ പോർട്ടൽ. അതാണ്‌ കേരളത്തിലെ ഐ ടി ജീവനക്കാരുടെ  സംഘടനയായ പ്രതിധ്വനി രൂപം കൊടുത്ത https://jobs.prathidhwani.org/ എന്ന ജോബ് പോർട്ടൽ. ഈ പോർട്ടൽ  ഒരു വർഷം പിന്നിടുമ്പോൾ ലഭിക്കുന്നത് മികച്ച പ്രതികരണം. സ്റ്റാർട്ട് അപ്പുകളും,മുൻനിര ഐടി കമ്പനികളും ഉൾപ്പടെ 401 കമ്പനികളുടെ തൊഴിലവസരങ്ങൾ പോർട്ടലിൽ ലഭ്യമാകുന്നു. കഴിഞ്ഞ കൊവിഡ് കാലത്ത് ജോലി നഷ്ടമായ നിരവധി പേർക്കാണ് മികച്ച അവസരങ്ങൾ കിട്ടിയത്. പോർട്ടലിലെത്തുന്ന വിവരങ്ങൾ അതേ സമയം വാട്സാപ്പ്, ടെലിഗ്രാം ട്രൂപ്പുകളിലേക്കും പോസ്റ്റ് ചെയ്യും.പോസ്റ്റ് ചെയ്യുന്ന വിവരം വ്യാജമല്ലെന്ന് അഡ്മിൻമാർ പരിശോധിച്ച ശേഷമാണിത്. ഫ്രഷേഴ്സ് ഫോറമാണ് പോർട്ടലിന്‍റെ മറ്റൊരു പ്രത്യേകത. ഇതുവരെ പതിനയ്യായിരത്തോളം പ്രൊഫൈലുകൾ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷ കാലയളവിൽ ഇരുപത്തയ്യായിരത്തോളം തൊഴിലുകൾ ജോബ് പോർട്ടലിൽ ലിസ്റ്റ് ചെയ്തു. വിവിധ ടെക്നോളജി അവസരങ്ങൾക്കു പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചവർ നാല്പത്തിനായിരത്തോളം വരും. ഏറ്റവും കൂടുതൽ തൊഴിലുകൾ ലിസ്റ്റ് ചെയ്ത ടെക്നോളജി ജാവായാണ്. PHP രണ്ടാമത്. ആംഗുലർ, ജാവാസ്ക്രിപ്റ്റ്, പൈത്തൺ, .NET , QA , റിയാക്ട് എന്നിവയ്ക്കാണ് ജാവക്കും PHP ക്കും ശേഷം കൂടുതൽ ലിസ്റ്റ് ചെയ്ത  തൊഴിൽ അവസരങ്ങൾ. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ പഠിച്ചിരുക്കുന്നതോ അല്ലെങ്കിൽ ജോലി തേടുന്നതോ ആയ ടെക്നോളജി പൈത്തൺ ആണ്. രണ്ടാമത് ജാവ. My SQL , HTML , ജാവാസ്ക്രിപ്റ്റ് , C ++, C , PHP എന്നിവയാണ് ഏറിയ പേരും ജോലി നോക്കുന്ന ടെക്നോളജി. UST, Allianz , Experion, Infosys , EY , QBurst, Fingent, Quest Global, Tataelxsi  എന്നീ മുൻനിര കമ്പനികളുടെയും ഒട്ടനേകം സ്റ്റാർട്ടപ്പ് കളുടെയും തൊഴിൽ അവസരങ്ങൾ പോർട്ടലിൽ ലഭ്യമാണ്. മൂന്ന് തരത്തിൽ ആണ് പ്രധാനമായും ജോബ് പോർട്ടലിലേക്കു തൊഴിൽ അവസരങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നത്. കമ്പനി HR മാനേജര്മാര്ക്ക് നൽകിയിട്ടുള്ള ലോഗിൻ വഴി കമ്പനി നേരിട്ട് അവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാമതായി പ്രതിധ്വനി വാട്സാപ്പ് ഗ്രൂപുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന തൊഴിൽ അവസരങ്ങൾ പ്രതിധ്വനി വോളന്റീർമാർ  പോർട്ടലിലേക്കു അഡ്മിൻ ലോഗിൻ വഴി അപ്ഡേറ്റ് ചെയ്യുന്നു. മൂന്നാമത്തേത് എംപ്ലോയീ റെഫെറൽ അവസരങ്ങൾ ആണ്. തങ്ങളുടെ കമ്പനിയിൽ വരുന്ന തൊഴിൽ അവസരങ്ങൾ അതേ കമ്പനിയിൽ ജോലി ചെയ്യുന്ന ആർക്കു വേണമെങ്കിലും പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാം. കൂടാതെ ഫ്രഷേഴ്‌സ് ജോബ്സ് എന്ന ലിങ്ക് വഴി പുതുതായി പഠിച്ചിറങ്ങുന്നവർക്കുള്ള അവസരങ്ങളും വാക്കിൻ അവസരങ്ങളും ഉൾപ്പെടുത്തി യിരിക്കുന്നു. ജോബ് പോർട്ടൽ ഉപയോഗിക്കുന്ന ഉദ്യോഗാർഥികൾക്കും പ്രൊഫൈലുകൾ ഡൌൺലോഡ് ചെയ്യുന്ന കമ്പനി മേധാവികൾക്കും പോർട്ടലിന്റെ ഉപയോഗം തീർത്തും സൗജന്യമാണ്. മറ്റു പോർട്ടലുകളെ അപേക്ഷിച്ചു തീർത്തും റീജിയണൽ ആയ ഈ വെബ്സൈറ്റ് കേരളത്തിലെ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിന് കമ്പനികൾക്കു സഹായകമാകുന്നു. വെബ്സൈറ്റ് അഡ്രസ് - https://jobs.prathidhwani.org/ കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും jobs@prathidhwani.org  എന്ന മെയിൽ ഐഡിയിലോ  +91 9995483784 - Nishin T N (തിരുവനന്തപുരം)/+91 89513 49976 - Binoy (കൊച്ചി) എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക Read on deshabhimani.com

Related News