ഐആർസിടിസിയിൽ സൂപ്പർവൈസർ 74 ഒഴിവ്‌



ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ കരാർ അടിസ്ഥാനത്തിൽ സൂപ്പർവൈസർ (ഹോസ്പിറ്റാലിറ്റി) തസ്തികയിൽ നിയമനം നടത്തും. 74 ഒഴിവുണ്ട്. യോഗ്യത ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ. എഫ്ആൻഡ്ബി ഇൻഡസ്ട്രിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം വേണം.  ഉയർന്ന പ്രായം 30. 2019 മാർച്ച് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തമിഴ്നാട്, കേരളം, കർണാടം എന്നിവിടങ്ങളിലാണ് നിയമനം ലഭിക്കുക. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യുവിന് ഹാജരാകണം. ഏപ്രിൽ ഒമ്പതിന്  INSTITUTE OF HOTEL MANAGEMENT CATERING TECHNOLOGY Al\D APPLIED NUTRITION (Catering College) G.V Raja Road, Kovalam, Thiruvanthapuram, Kerala 695527, പത്തിന് INSTITUTE OF' HOTEL MANAGEMENT CATERING TECHNOLOGY AND APPLIED IIUTRITION, Near M.S.Building & SKSJTI Hostel, SJ Polytechnic Campus, Bengaluru 560 001. 12ന് INSTITUTE OF HOTEL MANAGEMENT CATERING TECHNOLOGY AND APPLIED NUTRITION, 4th Cross street, C.I.T.Campus, Tharamani PO, Chennai 600 l13. . രാവിലെ പത്ത് മുതൽ പകൽ ഒന്ന് വരെയാണ് ഇന്റർവ്യു. വിശദവിവരത്തിന് http://www.irctc.com   Read on deshabhimani.com

Related News