ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവ്‌



മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ അധ്യാപക തസ്തികകളിൽ 95 ഒഴിവുണ്ട്. അമർകണ്ടക് മെയിൻ കാ്യാനപസിലും മണിപ്പൂർ റീജണൽ ക്യാമ്പസിലുമാണ് ഒഴിവ്. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. ആൻഷ്യന്റ്ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി, അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, ബിസിനസ് മാനേജ്മെന്റ്, കെമിസ്ട്രി, കൊമേഴ്സ, കംപ്യൂട്ടർ സയൻസ്്, ഇക്കണോമിസ്സ്, എഡ്യുക്കേഷൻ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്, എൻവയോൺമെന്റൽ സയൻസ്, ജ്യോഗ്രഫി, ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, ലിംഗ്വിസ്റ്റിക്സ് ആൻഡ് കോൺട്രാസ്റ്റീവ് സ്റ്റഡീ ഓഫ് ട്രൈബൽ ലാംഗ്വേജ്, മാത്തമാറ്റിക്സ്, നേ്സിങ്, പെർഫോമിങ് ആർട്സ്, ഫാർമസി, ഫിസിക്കൽ എഡ്യുക്കേഷൻ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹ്യൂമൺ റൈറ്റ്സ്, സോഷ്യൽ വർക്, സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രോപോളജി, സ്റ്റാറ്റിസ്റ്റിക്സ്, ടൂറിസം മാനേജ്മെന്റ്, ട്രൈബൽ സ്റ്റഡീസ് യോഗ സൂവോളജി പഠനവകുപ്പുകളിലും മണിപ്പൂർ ക്യാമ്പസിൽ കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹ്യൂമൺ റൈറ്റ്സ്്, സോഷ്യൽവർക് പഠനവകുപ്പുകളിലുമാണ് ഒഴിവ്http://www.igntu.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 30. അപേക്ഷിച്ചതിന്റെ പ്രിന്റ് The Recruitment Cell, Indiara Gandhi National Tribal University, Lalpur, Amarkantak, Anuppur484887, MP, India എന്ന വിലാസത്തിൽ അനുബന്ധരേഖകൾ സഹിതം ജൂലൈ 15നകം ലഭിക്കണം. വിശദവിവരം www.igntu.ac.in   Read on deshabhimani.com

Related News