ഇന്ത്യൻ ഓയിലിൽ 466 അപ്രന്റിസ്



ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 466 ഒഴിവുണ്ട്. ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഗുവാഹത്തി, ബറൗണി, ഗുജറാത്ത്, ഹാൽദിയ, മഥുര, പാനിപ്പത്ത്, ദിഗ്ബോയി, ബംഗായ്ഗാവ്, പാരദ്വീപ്, എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് പരിശീലനം. സെക്രട്ടേറിയൽ അപ്രന്റിസിന് 15 മാസവും ബോയിലർ ട്രേഡിന് 24 മാസവും മറ്റുള്ള ട്രേഡിന് 12മാസവുമാണ് പരിശീലനം. ട്രേഡ് അപ്രന്റിസ്/അറ്റൻഡന്റ് ഓപറേറ്റർ(കെമിക്കൽ പ്ലാന്റ്)‐കെമിക്കൽ: ബിഎസ്സി(ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി) ട്രേഡ് അപ്രന്റിസ്(ഫിറ്റർ)‐മെക്കാനിക്കൽ: എസ്എസ്എൽസി, ഫിറ്റർ ട്രേഡിൽ രണ്ട് വർഷത്തെ ഐടിഐ. ട്രേഡ് അപ്രന്റിസ്(ബോയിലർ) മെക്കാനിക്കൽ: ബിഎസ്സി(ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി). ടെക്നീഷ്യൻ അപ്രന്റിസ്‐ കെമിക്കൽ: കെമിക്കൽ എൻജിനിയറിങ്/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനിയറിങിൽ മൂന്ന് വർഷ ഡിപ്ലോമ. ടെക്നീഷ്യൻ അപ്രന്റിസ് മെക്കാനിക്കൽ മെക്കാനിക്കൽ എൻജിനിയറിങിൽ മൂന്ന് വർഷ ഡിപ്ലോമ. ടെക്നീഷ്യൻ അപ്രന്റിസ് ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ എൻജിനിയറിങിൽ മൂന്ന് വർഷ ഡിപ്ലോമ. ടെക്നീഷ്യൻ അപ്രന്റിസ് ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/  ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങിൽ മൂന്ന് വർഷ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ്‐ സെക്രട്ടേറിയൽ അസിസ്റ്റന്റ് ബിഎ/ ബിഎസ്‌സി/ ബികോംട്രേഡ് അപ്രന്റിസ് അക്കൗണ്ടന്റ് ബികോം. പ്രായം 18‐24. 2019 ഫെബ്രുവരി 28നെഅടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.iocl.comഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഏതെങ്കിലും ഒരു റിഫൈനറിയിലേക്ക് മാത്രം അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷയിൽ ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, സർടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അത് റിഫൈനറി അധികൃതർക്ക് സാധാരണ തപാലിൽ അയക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് എട്ട്. പ്രിന്റ് ഔട്ട് തപാലിൽ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 22. വിശദവിവരം website ൽ.   Read on deshabhimani.com

Related News