നിയമ ബിരുദധാരികൾക്ക് കരസേനയിൽ ഓഫീസർ ആകാൻ അവസരം.



നിയമ ബിരുദധാരികൾക്ക് കരസേനയിൽ ഷോർട്സർവീസ് കമീഷൻഡ് ഓഫീസർ ആകാൻ അവസരം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എട്ടൊഴിവുണ്ട്.  55 ശതമാനം മാർക്കോടെ നിയമബിരുദമാണ് (പഞ്ചവത്സരം/ ത്രിവത്സരം) യോഗ്യത. ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ്   രജിസ്ട്രേഷൻ വേണം. സർവീസ് സെലക്ഷൻ ബോർഡിന്റെ ഇന്റർവ്യുവിന്റെയും ശാരീരികക്ഷമത പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രായം: 21‐27. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  www.joinindianarmy.nic.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 14.ഓൺലൈനായി അപേക്ഷിച്ചതിന്റെ രണ്ട് പ്രിന്റ് എടുക്കണം. ഒന്ന് ഫോട്ടോ ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തി സെലക്ഷൻ സെന്ററിൽ ഹാജരാക്കണം. ഒരു പ്രിന്റ് പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. വിശദവിവരം website ൽ.   Read on deshabhimani.com

Related News