ഇന്ത്യൻ വ്യോമസേനയിൽ അപേക്ഷിക്കാം



ഇന്ത്യൻ വ്യോമസേനയിൽ ഫ്‌ളൈയിങ്‌, ടെക്‌നിക്കൽ, ഗ്രൗണ്ട്‌ഡ്യൂട്ടി  (ടെക്‌നിക്കൽ ആൻഡ്‌ നോൺ ടെക്‌നിക്കൽ) ബ്രാഞ്ചുകളിലായി എയർഫോഴ്‌സ്‌ കോമൺ അഡ്‌മിഷൻ ടെസ്‌റ്റിന്‌ അപേക്ഷിക്കാം. എൻസിസി സ്‌പെഷ്യൽ/മിറ്റിലറോളജി എൻട്രി എന്നിവയിലേക്കും അപേക്ഷിക്കാം. 2021 ജൂലൈയിൽ കോഴ്‌സ്‌ ആരംഭിക്കും. ഫ്‌ളയിങ്‌ ബ്രാഞ്ച്‌ യോഗ്യത ഏതെങ്കിലും വിഷയത്തിൽ 60 ശതമാനത്തിൽ കുറയാത്ത ബിരുദം. പ്ലസ്‌ടുതലത്തിൽ മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌ പഠിക്കണം.  അല്ലെങ്കിൽ 60 ശതമാനത്തിൽ കുറയാത്ത ബിഇ/ബിടെക്‌. പ്രായം 20–-24.  ഗ്രൗണ്ട്‌  ഡ്യൂട്ടി (ടെക്‌നിക്കൽ) യോഗ്യത എയ്‌റോനോട്ടിക്കൽ എൻജിനിയർ ( ഇലക്ട്രോണിക്‌സ്‌), എഇ(എൽ), എയ്‌റോനോട്ടിക്കൽ എൻജിനിയർ(മെക്കാനിക്കൽ) എഇ (എം) എന്നീ വിഭാഗങ്ങളിലാണ്‌ ഒഴിവുള്ളത്‌. പ്ലസ്‌ടുവിന്‌ മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌ എന്നിവയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടാകണം. കൂടാതെ എൻജിനിയറിങ്‌/ടെക്‌നോളജിയിൽ റഗുലർ ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ അസോസിയറ്റ്‌ മെമ്പർഷിപ്പ്‌ ഓഫ്‌ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ്‌ എൻജിനിയേഴ്‌സ്‌/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ്‌ ഇന്ത്യ നടത്തുന്ന പരീക്ഷ ജയിക്കണം. പ്രായം 20–-26. ഗ്രൗണ്ട്‌ ഡ്യൂട്ടി (നോൺ ടെക്‌നിക്കൽ) അഡ്‌മിനിസ്‌ട്രേഷൻ, എഡ്യുക്കേഷൻ വിഭാഗത്തിലാണ്‌ പ്രവേശനം. യോഗ്യത: അഡ്‌മിനിസ്‌ട്രേഷൻ പ്ലസ്‌ടുവും ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. പ്രായം 20–-26. 25 വയസ്സിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരാകണം. പരിശീലനകാലത്ത്‌ വിവാഹിതരാകാൻ അനുവദിക്കില്ല.  അപേക്ഷ സ്വീകരിക്കുന്ന  അവസാന തിയതി ജൂലൈ 14. വിശദവിവരത്തിന്‌ www.careerairforce.nic.in Read on deshabhimani.com

Related News