ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ



ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മെയിന്റനൻസ് ടെക്നീഷ്യൻ, ലാബ് അനലിസ്റ്റ്, ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ തസ്തികകളിലായി 36 ഒഴിവുണ്ട്. ടെക്നീഷ്യൻ ഇലക്ട്രിക്കൽ 8, ഇൻസ്ട്രുമെന്റേഷൻ 5, മെക്കാനിക്കൽ 7 , ലാബ് അനലിസ്റ്റ് 4, ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ 12 എന്നിങ്ങനെയാണ് ഒഴിവ്. ടെക്നീഷ്യൻ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. ലാബ് അനലിസ്റ്റ് 60 ശതമാനം മാർക്കോടെ ബിഎസ്സി(കെമിസ്ട്രി)/എംഎസ്സി.  ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ 40 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബിരുദവും അംഗീകൃത എച്ച്എംവി ലൈസൻസും. www.hindustanpetroleum.com  വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി സെപ്തംബർ 30. Read on deshabhimani.com

Related News