ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഒഴിവുകള്‍



ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ബംഗളൂരു റിസര്‍ച്ച് ഡിവിഷനില്‍ റിസര്‍ച്ച് അസോസിയേറ്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവ്. റിസര്‍ച്ച് അസോസിയേറ്റ്: കെമിസ്ട്രി, കെമികല്‍ എന്‍ജിനിയറിങ്, എനര്‍ജി സ്റ്റഡീസ്, ബയോ സയന്‍സസ് എന്നിവയില്‍ ഏതിലെങ്കിലുമൊന്നില്‍ പിഎച്ച്ഡി. അല്ലെങ്കില്‍ കെമിക്കല്‍, മെക്കാനിക്കല്‍ ട്രേഡുകളില്‍ ഏതിലെങ്കിലും എംടെക്കും ഒരുവര്‍ഷം പെട്രോളിയം റിഫൈനിങ് മേഖലയില്‍ ജോലിപരിചയവും. മൈക്രോ ബയോളജി ആന്‍ഡ് ബയോ ടെക്നോളജിയില്‍ പിഎച്ച്ഡിക്കാര്‍ക്ക് പ്രബന്ധം മൈക്രോ ബയോളജിയുമായി ബന്ധമുള്ളതാകണം. 2016 നവംബര്‍ 16ന് 32 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ്. പ്രോജക്ട് അസിസ്റ്റന്റ്: കെമിസ്ട്രി, മൈക്രോ ബയോളജി, മോളിക്യൂലാര്‍ ബയോളജി എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കെമിക്കല്‍, പെട്രോളിയം റിഫൈനിങ് ട്രേഡുകളില്‍ ഏതിലെങ്കിലും ബിടെക്. 2016 നവംബര്‍ 16ന് 28 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ്. www.hindustanpetroleum.com  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഡിസംബര്‍ ആറുവരെ അപേക്ഷിക്കാം.  Read on deshabhimani.com

Related News