ഇഎൻടി സ്പെഷ്യലിസ്റ്റ്



നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സ്പീച്ച് ആൻഡ് ഹിയറിങ്‌ (നിഷ്) കൺസൾട്ടന്റ് ഇഎൻടി സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇഎൻടിയിൽ ഡിഎൻബി/എംഎസ്് ഡിഎൻബി സ്പെഷ്യലൈസേഷനോടെ എംബിബിഎസ് അല്ലെങ്കിൽ സമാനയോഗ്യത ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാർക്കിടയിലെ പ്രവൃത്തി പരിചയമോ, പ്രവർത്തിക്കാനുള്ള താൽപര്യമോ അഭിലഷണീയം. വിരമിച്ചവർക്ക് മുൻഗണന. വകുപ്പിന്റെ ആവശ്യകത അനുസരിച്ച് ഒരാഴ്ചയിൽ മൂന്നു ദിവസമാണ് ജോലി. ജൂലൈ എട്ടിന് മുൻപ് അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career.   Read on deshabhimani.com

Related News