ഡിആർഡിഒ മൾടി ടാസ്കിങ് സ്റ്റാഫ് തസ്തിക



കേന്ദ്രപ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ(ഡിആർഡിഒ) മൾടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലെ 1817 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ പേഴ്സണൽ ടാലന്റ് മാനേജ്മെന്റ് പരീക്ഷ നടത്തുന്ന പരീക്ഷ വഴിയാണ്  തെരഞ്ഞെടുപ്പ്. ഡിസംബർ 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം. കൊച്ചിയിൽ നിയമനത്തിന് സാധ്യതയുണ്ട്. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം/ഐടിഐ അല്ലെങ്കിൽ തത്തുല്യം. പ്രായം 18‐25. നിയമാനുസൃത ഇളവ് ലഭിക്കും. രണ് ഘട്ടങ്ങളിലാണ് പരീക്ഷ. ആദ്യഘട്ടവും രണ്ടാം ഘട്ടവും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ. ഒന്നാംഘട്ട പരീക്ഷക്ക് തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. www.drdo.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 23. വിലാസം:The Director, Centre for Personnel Talent Management (CEPTAM) Defence R&D Organization (DRDO), Ministry of Defence, Metcalfe House, Civil Lines, Delhi110 054      Read on deshabhimani.com

Related News