ഡിആർഡിഒയിൽ സയന്റിസ്റ്റ്



ഡിആർഡിഒയുടെ റിക്രൂട്ട്മെന്റ് ആൻഡ് അസസ്മെന്റ് സെന്റർ സയന്റിസ്റ്റ് ബി (ഡിആർഡിഒ) 270, സയന്റിസ്റ്റ് ബി (ഡിഎസ്ടി) 6, സയന്റിസ്റ്റ്/എൻജിനിയറർ ബി(എഡിഎ ബംഗളൂരു) 10, എക്സിക്യൂട്ടീവ് എൻജിനിയർ(ജിഎഇടിഇസി, ഹൈദരാബാദ്) 4 എന്നിങ്ങനെ ഒഴിവുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, കെമിസ്ട്രി, ഫിസിക്സ്, ഇലക്ട്രിക്കൽ എൻജി, എയ്്റോനോട്ടിക്കൽ, മാത്തമാറ്റിക്സ്, മെറ്റലർജി, മെറ്റീരിയൽ സയൻസ്, സിവിൽ, ജിയോളജി, ഇൻസ്ട്രുമെന്റേഷൻ, ടെക്സ്റ്റൈൽ, പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, ഫുഡ് സയൻസ് വിഭാഗങ്ങളിലാണ് ഒഴിവ്. എൻജിനിയറിങ് വിഷയങ്ങളിൽ  ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്, മറ്റുവിഷയങ്ങളിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരം https://rac.gov.in  website ൽ.   Read on deshabhimani.com

Related News