ഡിആർഡിഒയിൽ ജൂനിയർ റിസർച്ച് ഫെലോ



വിശാഖപട്ടണം ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 15 (ഇസിഇ 4, ഇഇഇ 4, മെക്കാനിക്കൽ 4, സിഎസ്ഇ 2, കെമിക്കൽ എൻജി 1)ഒഴിവുണ്ട്. ആദ്യം താൽക്കാലികാടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്(മെക്കാനിക്കൽ)/ ഇഇഇ/ ഇസിഇ/ സിഎസ്ഇ/ കെമിക്കൽ എൻജിനിയറിങ് അല്ലെങ്കിൽ നെറ്റ്/ എസ്എൽഇടി/ ഗേറ്റ് സ്കോർ അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ എംഇ/ എംടെക് മെക്കാനിക്കൽ, ഇഇഇ, ഇസിഇ, സിഎസ്ഇ ആൻഡ് കെമിക്കൽ എൻജിനിയറിങ്. ഉയർന്ന പ്രായം 28. 2019 ജൂലൈ  പത്തിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. https://rcilab.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 10. വിശദവിവരം website ൽ.   Read on deshabhimani.com

Related News