ഡൽഹി മെട്രോ റെയിൽ കോർപറേഷനിൽ എക്സിക്യൂട്ടീവ്



ഡൽഹി മെട്രോ റെയിൽ കോർപറേഷനിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് തസ്തികകളിലായി 1493 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് (സ്ഥിരനിയമനം) 60, നോൺ എക്സിക്യൂട്ടീവ് (സ്ഥിരനിയമനം) 929, എക്സിക്യൂട്ടീവ് (കരാർ നിയമനം) 106, നോൺ എക്സിക്യൂട്ടീവ്(കരാർ നിയമനം) 398 എന്നിങ്ങനെയാണ് ഒഴിവുകൾ. ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് ഒഴിവുകൾ. എക്സിക്യൂട്ടീവ് (സ്ഥിരനിയമനം) അസി. മാനേജർ: ഇലക്ട്രിക്കൽ 16, എസ്ആൻഡ്ടി 9, സിവിൽ 12, ഓപറേഷൻസ് 9, ാർകിടെക്റ്റ് 3, ട്രാഫിക് 1, സ്റ്റോർസ് 4, ഫിനാനസ് 3, ലീഗൽ 3 എന്നിങ്ങനെയാണ് ഒഴിവുകൾ. നോൺ എക്സിക്യൂട്ടീവ് (സ്ഥിരനിയമനം) ഇലക്ട്രിക്കൽ 26, ഇലക്ട്രോണിക്സ് 66, സിവിൽ 59, എൻവയോൺമെന്റ് 8, സ്റ്റോർസ് 5, ഫയർ ഇൻസ്പക്ടർ 7, അസി. പ്രോഗ്രാമർ 23,ലീഗൽ അസിസ്റ്റന്റ് 5, കസ്റ്റമർ റിലേഷൻസ് അസി. 386, അക്കൗണ്ട്സ് അസി. 48, സ്റ്റോർസ് അസി. 8, അസിസ്റ്റന്റ്സ്/സിസി 4, ഓഫീസ് അസി. 8, സ്റ്റെനോഗ്രാഫർ 9, മെയിന്റയിനർ(ഇലക്ട്രീഷ്യൻ 101, ഇലക്ട്രോണിക്സ് മെക്കാനിക് 144, ഫിറ്റർ 18). എക്സിക്യൂട്ടീവ്(കരാർ നിയമനം) അസി. മാനേജർ(ഇലക്ട്രിക്കൽ 1,  എസ്ആൻഡ്ടി 17, ഐടി 7, സിവിൽ 73, ഫിനാൻസ് 8), നോൺ എക്സിക്യൂട്ടീവ് (കരാർ നിയമനം) ജൂനിയർ എൻജിനിയർ(ഇലക്ട്രിക്കൽ 120, ഇലക്ട്രോണിക്സ് 125, സിവിൽ 139) അസി. പ്രോഗ്രാമർ 1, ആർകിടെക്ട് അസി. 10, അസിസ്റ്റന്റ്/സിസി 3 എന്നിങ്ങനെയാണ് ഒഴിവുകൾ. അസി. പ്രോഗ്രാമർ തസ്തികയിൽ പ്രായം 18‐30, മറ്റുതസ്തികകളിൽ 18‐28.www.delhimetrorail.com  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 13.   Read on deshabhimani.com

Related News