കൊച്ചി നേവൽ ഷിപ്‌യാർഡിൽ അപ്രന്റിസ്‌



അപ്രന്റിസ്‌ ട്രെയിനിങ്‌ സ്‌കൂൾ ഓഫ്‌ നേവൽ ഷിപ്‌യാർഡ്‌ ആൻഡ്‌ നേവൽ എയർക്രാഫ്‌റ്റ്‌  യാർഡ്  ‌‌(കൊച്ചി) അപ്രന്റിസ്ഷിപ്പ്‌ ട്രെയിനിങിന്‌  അപേക്ഷ ക്ഷണിച്ചു.  ഒരുവർഷ പരിശീലനമാണ്‌.  വിവിധ ട്രേഡുകളിലേക്ക്‌ അപേക്ഷിക്കാം. യോഗ്യത: ഐടിഐ (എൻസിവിടി). ട്രേഡുകൾ: ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ(എയർക്രാഫ്‌റ്റ്‌), ഇലക്ട്രോണിക്‌ മെക്കാനിക്‌,  ഫിറ്റർ, പെയിന്റർ(ജനറൽ), മെഷീനിസ്‌റ്റ്‌,  ടർണർ, എംആർഎസി, വെൽഡർ (ഗ്യാസ്‌ ആൻഡ്‌ ഇലക്ട്രിക്‌‌), ഇലക്ട്രോ പ്ലേറ്റർ,  കംപ്യൂട്ടർ ഓപറേറ്റർ ഓഫ്‌ പ്രോഗ്രാമിങ്‌ അസിസ്‌റ്റന്റ്‌, ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌,  ടെയ്‌ലർ(ജനറൽ), മെക്കാനിക്‌മോട്ടോർ വെഹിക്കിൾ(എംഎംവി), മെക്കാനിക്‌ റേഡിയോ ആൻഡ്‌ റഡാർ എയർ ക്രാഫ്‌റ്റ്‌,  ഇൻഫർമേഷൻ ആൻഡ്‌ കമ്യൂണിക്കേഷൻ  ടെക്‌നോളജി മെയിന്റയിനർ, ഫോട്ടോഗ്രാഫർ, മെക്കാനിക്‌ ഡീസൽ, മെക്കാനിക്‌ മറൈൻ ഡീസൽ, പ്ലംബർ, ഫൗൺഡ്രിമാൻ,  മറൈൻ എൻജിൻ ഫിറ്റർ, ഷിപ്‌റൈറ്റ്‌ (വുഡ്‌), ഷിപ്‌റൈറ്റ് ‌(സ്‌റ്റീൽ), ഫൈബർ റീ ഇൻഫോഴ്‌സ്‌ പ്ലാസ്‌റ്റിക്‌ പ്രോസസർ,  ഫർണിച്ചർ ആൻഡ്‌ കാബിനറ്റ്‌ മേക്കർ,  ഷിപ്‌ മെറ്റൽ വർക്കർ,  മറൈൻ പെയിന്റർ, മെറ്റീരിയൽ ഹാൻഡലിങ്‌ എക്വിപ്‌മൈന്റ കം  ഓപറേറ്റർ, പൈപ്പ്‌ ഫിറ്റർ, പാറ്റേൺ മേക്കർ, എൻഗ്രേവർ, മെക്കാനിക്‌(ഇൻസ്ട്രുമെന്റ്‌ എയർക്രാഫ്‌റ്റ്‌), സ്‌റ്റുവാർഡ്‌,  ഫുഡ്‌പ്രൊഷക്‌ഷൻ (ജനറൽ),  ഫുഡ്‌പ്രൊഷക്‌ഷൻ (വെജറ്റിബിൾ) ഫ്രൂട്ട്‌ ആൻഡ്‌ വെജറ്റിബിൾ, ക്വാളിറ്റി അഷ്വറൻസ്‌ അസിസ്‌റ്റന്റ്‌  ട്രേഡുകളിാലണ്‌ അവസാരം. ഒരുവർഷത്തേക്കാണ്‌ പരിശീലനം.  പത്താം ക്ലാസ്സിൽ കുറഞ്ഞത്‌ 50 ശതമാനവും ഐടിഐയിൽ(എൻസിവിടി) 65 ശതമാനവും മാർക്ക്‌ നേടിയവരാണ്‌ അപേക്ഷിക്കേണ്ടത്‌.    2020 ഒക്ടോബർ ഒന്നിന്‌ 14 വയസ്സ്‌  പൂർത്തിയായവരും 21 വയസ്സ്‌ പുർത്തിയാകാത്തവരുമാകണം അപേക്ഷകർ. നിയമാനുസൃത ഇളവ്‌ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2020 ജൂലൈ 23. വിലാസം: ദ അഡ്‌മിറൽ സൂപ്രണ്ട്‌,  നേവൽ ഷിപ്പ്‌ റിപ്പയർ യാർഡ്‌, നേവൽ ബേസ്‌, കൊച്ചി–-682004. വിശദവിവരത്തിന്‌ davp 10702/11/0005/2021 Read on deshabhimani.com

Related News