ലക്‌ച‌റര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ



തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 211/2015 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്  തസ്തികയ്ക്ക് 2018 മെയ് 9,10 & 11, തീയതികളില്‍ പിഎസ്‌സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.  ഒഎംആര്‍ പരീക്ഷ കാറ്റഗറി നമ്പര്‍ 72/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇന്‍ഫക്ഷസ് ഡിസീസ് തസ്തികയ്ക്ക് 2018 മെയ് 10 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  ഒറ്റത്തവണ വെരിഫിക്കേഷന്‍ കാറ്റഗറി നമ്പര്‍ 14/2016 പ്രകാരം ഇന്‍ഡസ്ട്രിയല്‍ ട്രയിനിംഗ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സര്‍ഫസ് ഓര്‍ണമെന്റേഷന്‍ ടെക്‌നിക)് തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മെയ് 10 മുതല്‍ 11 വരെ തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അറിയിപ്പ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചരിത്രം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിലേക്കായി പിഎസ്‌സിയുടെ ചരിത്രം സംബന്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍, ആധികാരിക ലേഖനങ്ങള്‍, വിശേഷാല്‍ പതിപ്പുകള്‍, ആനുകാലികങ്ങള്‍, ഫോട്ടോകള്‍ എന്നിവ കൈവശമുള്ളവര്‍ ആയത് വിവരശേഖരണത്തിന് ഉപയോഗിക്കുന്നതിനുവേണ്ടി പിഎസ്‌സി പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ ലഭ്യമാക്കി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചരിത്രരചനയുമായി  സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. (ഫോണ്‍: 0471 2546270)     Read on deshabhimani.com

Related News