കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ അധ്യാപകർ



-കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 69 ഒഴിവുണ്ട്. പ്രൊഫസർ 15, അസോസിയേറ്റ് പ്രൊഫസർ 29, അസിസ്റ്റന്റ് പ്രൊഫസർ 25 എന്നിങ്ങനെയാണ് ഒഴിവ്. പ്രൊഫസർ: ജിനോമിക് സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ വർക്ക്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ്, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, ജിയോളജി, എഡ്യുക്കേഷൻ, മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ് ആൻഡ് ഇന്റേണൽ ബിസിനസ്, ടൂറിസം സ്റ്റഡീസ്, കന്നഡ വിഷയങ്ങളിൽ ഓരോ ഒഴിവുണ്ട്. അസോസിയറ്റ് പ്രൊഫസർ: അനിമൽ സയൻസ് 1, പ്ലാന്റ് സയൻസ് 1, കെമിസ്ട്രി 1, എൻവയോൺമെന്റൽ സയൻസ് 2, കംപ്യൂട്ടർ സയൻസ് 1, സോഷ്യൽവർക്ക് 1, ഹിന്ദി 1, മലയാളം 1, ലിംഗ്വിസ്റ്റിക്സ് 2, ലോ 2, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ 2, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് 1, ജിയോളജി 2, യോഗ 1, ഇന്റേണൽ റിലേഷൻസ് (യുജി) 2, മാനേജ്മെന്റ് സ്റ്റഡീസ് 2, കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് 2, ടൂറിസം സ്റ്റഡീസ് 2, കന്നഡ 2. അസിസ്റ്റന്റ് പ്രൊഫസർ: ബയോ കെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി 1, ഫിസിക്സ് 1, കംപ്യൂട്ടർ സയൻസ് 1, യോഗ 2, എജുക്കേഷൻ 2, ഇംഗ്ലീഷ് (യുജി) 1, ഇന്റർനാഷണൽ റിലേഷൻസ് (യുജി) 1, മാനേജ്മെന്റ് സ്റ്റഡീസ് 4, കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് 4, ടൂറിസം സ്റ്റഡീസ് 4, കന്നഡ 4. അസിസ്റ്റന്റ് പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ തസ്തികകളിൽ രണ്ടുവീതം ഒഴിവുകളും പ്രൊഫസർ തസ്തികയിലെ ഒരു ഒഴിവും ഭിന്നശേഷിക്കാർക്ക് നീക്കിവച്ചതാണ്. യുജിസി നിബന്ധനക്ക് വിധേയമായിരിക്കും യോഗ്യത. വിശദവിവരവും അപേക്ഷാഫോറവും www.cukerala.ac.in എന്ന വെബ്സൈറ്റിൽ.അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 15. Read on deshabhimani.com

Related News