ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു



ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യയിൽ (ബിഇസിഐഎൽ) ജൂനിയർ എൻജിനിയർ, മെയിന്റയിനർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹിയിലെ മെട്രോ റെയിൽ അധിഷ്ഠിത കമ്പനിക്ക് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ നിയമനമാണ്. മെയിന്റയിനർ(ഇലക്ട്രിക്കൽ, ഫിറ്റർ, ഇലക്ട്രോമെക്കാനിക്) 42, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) 5 എന്നിങ്ങനെയാണ് ഒഴിവ്. മെയിന്റയിനർ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ, ജൂനിയർ എൻജിനിയർ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ ത്രിവത്സര ഡിപ്ലോമ. രണ്ട് തസ്തികകളിലും ഉയർന്ന പ്രായം 40. അപേക്ഷാഫോറവും വിശദവിവരവും www.becil.com ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 17.   Read on deshabhimani.com

Related News