ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫീസർ



ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ രണ്ട്, മൂന്ന് തസ്തികകളിൽ ഒഴിവുണ്ട്. സ്കെയിൽ രണ്ട് 200, സ്കെയിൽ മൂന്ന് 100 എന്നിങ്ങനെയാണ് ഒഴിവ്. പ്രായം സ്കെയിൽ രണ്ടിൽ 20‐35, മൂന്നിൽ 20‐ഖ8. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. ജെഎഐഐബി, സിഎഐഐബി അഭിലഷണീയം. എംബിഎ/ സിഎ/ ഐസിഡബ്ല്യുഎ/ സിഎഫ്എ/ എഫ്ആർഎം അഭിലഷണീയം. യോഗ്യത നേടിയശേഷം ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിശ്ചിതവർഷത്തെ തൊഴിൽ പരിചയം. ഒരുവർഷമാണ് പ്രെബേഷൻ. ഐബിപിഎസ് നടത്തുന ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 150 മാർക്കിന്റെ 150 ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റയൂഡ്, റീസണിങ് എബിലിറ്റി പ്രൊഫഷണൽ നോളജ് എന്നിവയാണ് പരീക്ഷിക്കുക. കേരളത്തിൽ തിരുവനന്തപരുമാണ് പരീക്ഷാകേന്ദ്രം.  www.bankofmaharashtra.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബർ 31.  ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ നെറ്റ് വർക് ആൻഡ് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ 11, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ (എംഎസ്എസ്ക്യുഎൽ/ ഒറാക്കിൾ) 4, സിസ്റ്റം അഡ്മിന്ിസട്രേറ്റർ (വിൻഡോസ്/വിഎം) 14, സിസ്റം അഡ്മിസിസ്ട്രേറ്റർ(യുനിക്സ്) 7, പ്രൊഡക്ഷൻ സപ്പോർട് എൻജിനിയർ 7, ഇ മെയിൽ അഡ്മിനിസ്ട്രേറ്റർ 2, ബിസിനസ് അനലിസ്റ്റ് 5 എന്നിങ്ങനെ ആകെ 50 ഒഴിവാണുള്ളത്. www.bankofmaharashtra.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബർ 31. വിശദവിവരം website ൽ. Read on deshabhimani.com

Related News