ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ



ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ സ്കെയിൽ രണ്ട്, മൂന്ന് കേഡറുകളിൽ ഒഴിവുണ്ട്. ലോ ഓഫീസർ 25, സെക്യൂരിറ്റി ഓഫീസർ 12, ഫയർ ഓഫീസർ 1 ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റേഴ്സ് 5 എന്നിങ്ങനെ ആകെ 43 ഒഴിവുണ്ട്. ലോ ഓഫീസർ യോഗ്യത 55 ശതമാനം മാർക്കോടെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമബിരുദം. പ്രായം 25‐35. സെക്യൂരിറ്റി ഓഫീസർ യോഗ്യത ബിരുദം. പ്രായം 25‐40. ഫയർ ഓഫീസർ ബിരുദവും ഫയർ സർവീസ് കോഴ്സും. പ്രായം 25‐40. ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റ് ഓഫീസർ പ്രായം 25‐35. 55 ശതമാനം മാർക്കോടെ ബിടെക്/ ബിഇ കംപ്യൂട്ടർ സയൻസ്/ ഐടി/എംസിഎ/എംസിഎസ്/ എംഎസ്സി (ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്). https://bankofmaharashtra.in  വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ആഗസ്ത് 19.അപേക്ഷിച്ചതിന്റെ പ്രിന്റെടുത്ത് ഒപ്പിട്ട് അനുബന്ധരേഖകൾ സഹിതം (HRM) Bank of Maharashtra ‘Lokmangal' 1501, Shivaji Nagar Pune411005  എന്ന വിാലസത്തിൽ ആഗസ്ത് 29നകം ലഭിക്കം . വിശദവിവരം website ൽ.    Read on deshabhimani.com

Related News