‘ഫോക്‌സ്‌വാഗൺ സെക്വർ’ പദ്ധതി തുടങ്ങി



കൊച്ചി > ഫോക്‌സ്‌വാഗൺ ഫിനാൻഷ്യൽ സർവീസ് നടപ്പാക്കുന്ന ‘ഫോക്‌സ്‌വാഗൺ സെക്വർ’ പദ്ധതിക്കും കോർപറേറ്റ് ബിസിനസ് സെന്ററിനും  കൊച്ചിയിൽ തുടക്കമായി. ഫോക്‌സ്‌വാഗൺ ഫിനാൻഷ്യൽ സർവീസിൽനിന്ന് 70 ശതമാനം വായ്പയെടുത്ത് ഫോക്‌സ്‌വാഗൺ തിഗ്വാൻ സ്വന്തമാക്കുന്നവർ 36 മാസത്തിനകം  കാർ തിരിച്ചുനൽകിയാൽ വിലയുടെ 55 ശതമാനം ലഭിക്കുന്ന  പദ്ധതിയാണ് ‘ഫോക്‌സ്‌വാഗൺ സെക്വർ’എന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് (ഇന്ത്യ) ഡയറക്റ്റർ സ്റ്റീഫൻ നാപ്പും ഇവിഎം മോട്ടോഴ്‌സ് എംഡി സാബു ജോണിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫോക്‌സ്‌വാഗൺ തിഗ്വാന‌് മാത്രമാണ് നിലവിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇപ്പോൾ കേരളത്തിലെ ഇവിഎം ഷോറൂമുകളിൽ മാത്രമാണ് സെക്വർ പദ്ധതി നടപ്പാക്കുന്നത്. ഒരു വർഷത്തിനകം രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.  കോർപറേറ്റ് ഇടപാടുകാർക്ക് വായ്പാസൗകര്യം എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്  കോർപറേറ്റ് ബിസിനസ് സെന്റർ  പ്രവർത്തനമാരംഭിച്ചത്. ഫോക്‌സ്‌വാഗൺ ഷോറൂമുകളിൽനിന്ന് റെന്റ്- എ- കാർ സേവനം ഉടനടി ലഭ്യമാക്കുമെന്ന് സാബു ജോണി പറഞ്ഞു.  ഫോക്സ് വാ​ഗണിന്റെ മരട് ഷോറൂമിൽ നടന്ന ഫോക്സി വാ​ഗണും  ഇവിഎം മോട്ടോഴ്‌സുമായുള്ള പങ്കാളിത്തത്തിന്റെ പത്താം വാർഷികാഘോഷത്തിലാണ് ‘ഫോക്‌സ്‌വാഗൺ സെക്വർ’ പദ്ധതിക്കും കോർപറേറ്റ് ബിസിനസ് സെന്ററിനും തുടക്കംകുറിച്ചത്.  2020–-21ഓടെ ബജറ്റ് എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മോഡല്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കേരളത്തിൽ ഒരു ഷോറൂമുമായി പ്രവർത്തനമാരംഭിച്ച ഫോക്സ് വാ​​ഗണ് ഇപ്പോൾ 10 ഒൗട്ട്‌ലെറ്റുകളുണ്ട്. 26,000-ത്തിലേറെ ഇടപാടുകാരെ സൃഷ്ടിക്കാൻ ഇവിഎമ്മിനു കഴിഞ്ഞു. Read on deshabhimani.com

Related News