വികെസി ഗ്രൂപ്പ് ഡിബോംഗോ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് അവതരിപ്പിച്ചു



കൊച്ചി> പിയു പാദരക്ഷാ നിർമാതാക്കളായ വികെസി ഗ്രൂപ്പ് പുതിയ സ്പോർട്ടി- ഫാഷൻ ബ്രാൻഡ് ഡിബോംഗോ വിപണിയിൽ ഇറക്കി. കൗമാരക്കാരെയും യുവജനങ്ങളെയുമാണ് പ്രധാനമായും ഇതിലൂടെ ഗ്രൂപ്പ് ലക്ഷ്യംവയ്ക്കുന്നത്. ഉപയോക്താക്കളുടെ ആത്മവിശ്വാസം വർധിക്കുകയും വ്യക്തിത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഫാഷൻ ബ്രാൻഡ് എന്നാണ് ഗ്രൂപ്പ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഷൂസ്, സാൻഡൽസ്, സ്ലൈഡേഴ്സ്, ബാഗ് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പുതിയ ബ്രാൻഡിൽ വിപണിയിലെത്തുന്നത്. അമിതാഭ് ബച്ചനാണ് ഡിബോംഗോയുടെ ബ്രാൻഡ് അംബാസഡർ.  ആകർഷകമായ വ്യക്തിത്വവുമായി വേറിട്ടുനിൽക്കാൻ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ട് ‘യു ആർ യു' എന്ന മുദ്രാവാക്യത്തോടെയാണ് ബച്ചൻ ഡിബോംഗോ അവതരിപ്പിക്കുന്നത്.   അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളുടെ ഗുണനിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയ്ക്ക് എന്നതാണ് ഡിബോംഗോ ഉൽപ്പന്നങ്ങളുടെ പ്രത്യേകതയെന്നും അപ്പാരൽ, ആക്‌സസറീസ് ഉൽപ്പന്നശ്രേണികളും ഉടൻ പുറത്തിറക്കുമെന്നും വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി കെ സി റസാഖ് പറഞ്ഞു. ബ്രാൻഡിന്റെ താൽപ്പര്യങ്ങൾ സ്വീകരിക്കാൻ ഉപയോക്താക്കൾ നിർബന്ധിതരാകുന്ന രീതിയിൽനിന്ന് മാറി ഉപയോക്താവിന്റെ സവിശേഷതകളുമായി ബ്രാൻഡിനെ ഇണക്കിച്ചേർക്കുക എന്ന കാഴ്ചപ്പാടോടെയാണ്  ഡിബോംഗോ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബ്രാൻഡ് ആശയത്തിന് രൂപംനൽകിയ ബ്രേക്‌ത്രൂ ബ്രാൻഡ് ആൻഡ് ബിസിനസ് കൺസൾട്ടിങ് സ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മനോജ് മത്തായി പറഞ്ഞു. Read on deshabhimani.com

Related News