ഷാങ്ഹായ് റാങ്കിങ്ങില്‍ ഇടംനേടി വിഐടി



കൊച്ചി > വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) ലോക യൂണിവേഴ്സിറ്റികളുടെ അക്കാദമിക് അം​ഗീകാരമായി കണക്കാക്കുന്ന ഷാങ്ഹായ് റാങ്കിങ്ങിന്റെ 2021ലെ പട്ടികയിൽ ഇടംപിടിച്ചു. ഷാങ്ഹായ് എആർഡബ്ല്യു എന്നറിയപ്പെടുന്ന റാങ്കിങ്ങിൽ 801-900 റാങ്കാണ് കരസ്ഥമാക്കിയത്. ഉയർന്ന നിലവാരമുള്ള പ്രസിദ്ധീകരണങ്ങളിലെ ഗവേഷണപ്രബന്ധനങ്ങൾ, ഉന്നതനേട്ടം കൈവരിച്ച ഗവേഷകർ, മികച്ച റേറ്റിങ്ങുള്ള അന്താരാഷ്ട്ര അവാർഡുകൾ, സമ്മാനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ്‌. ഷാങ്ഹായ് റാങ്കിങ്‌ വെബ്‌സൈറ്റ് അനുസരിച്ച് ഈവർഷം പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ ഏക സ്വകാര്യസ്ഥാപനമാണ് വിഐടിയെന്നും  അധ്യാപകരും ​വിദ്യാർഥികളും കഠിനാധ്വാനവും ഗുണനിലവാരവും നിലനിർത്തുന്നതിനാലാണ്‌ ഈ നേട്ടം കൈവരിക്കാനായതെന്നും വിഐടി ചാൻസലർ ഡോ. ജി വിശ്വനാഥൻ പറഞ്ഞു. ഷാങ്ഹായ് റാങ്കിങ്‌ ഈവർഷം ലോകത്തിലെ 1000 പ്രമുഖ സർവകലാശാലകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ 14 ഇന്ത്യൻ സർവകലാശാലകൾ പട്ടികയിൽ ഇടംനേടി. ബം​ഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ആ​ഗോളതലത്തിൽ 401-500 റാങ്ക് നേടി ഇന്ത്യൻ സർവകലാശാലകളുടെ പട്ടികയിൽ ഒന്നാമതായി. Read on deshabhimani.com

Related News