ഓഹരി വിപണിയില്‍ വന്‍ ഇടിവ്



മുംബൈ>നിയന്ത്രണ രേഖ കടന്നുള്ള  ഇന്ത്യന്‍ സൈനിക നീക്കത്തെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. പ്രധാന ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ സൂചികയായ നിഫ്റ്റിയും കുത്തനെ താഴേക്ക് പതിച്ചു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരിവിപണി നേരിടുന്നത്. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റാണ് തകര്‍ച്ച രേഖപ്പെടുത്തിയത്. രാവിലെ 28,423ലാണ് രാവിലെ വ്യാപാരം തുടങ്ങിയത്. വ്യാപാരം തുടങ്ങി 52 പോയിന്റ് ഉയര്‍ന്ന ശേഷമാണ് സെന്‍സെക്സ് കുത്തനെ താഴേക്ക് പതിച്ചത്. ത്. നിഫ്റ്റി 50യില്‍ 162 പോയിന്റ് തകര്‍ച്ച 12.47 മണി വരെ രേഖപ്പെടുത്തി. 8474ല്‍ നിന്നാണ് നിഫ്റ്റി രാവിലെ വ്യാപാരം തുടങ്ങിയത്.   Read on deshabhimani.com

Related News