ഓഹരിവിപണിയില്‍ നേരിയ ഉണര്‍വ് ; രൂപക്ക് നേട്ടം



‌മുംബൈ> ചൊവ്വാഴ്ച ഓഹരി വിപണിയില്‍ നേരിയനേട്ടം. ബോംബെ സ്റ്റോക് എക്സ്ചേഞ്ച്  സൂചികയായ സെന്‍സെക്സ് രാവിലെ 100 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും പിന്നീട് 20 പോയിന്റ് വരെ  താഴ്ന്നു. നിലവില്‍ 20 പോയിന്റ് നഷ്ടത്തില്‍ 25.603ലാണ് തുടരുന്നത്. ദേശീയ സൂചിക നിഫ്റ്റി 9 പോയിന്റ് നേട്ടത്തില്‍ 7.801 ലുമാണ് വ്യാപാരം തുടരുന്നത്. ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, എം ആന്റ് എം എന്നിവ നേട്ടത്തിലും കോള്‍ ഇന്ത്യ,  ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിവ നഷ്ടത്തിലുമാണ്. രൂപ ഡോളറിനെതിരെ 13 പൈസ നേട്ടത്തില്‍ 66.48ലാണ് വ്യാപാരം തുടരുന്നത്. Read on deshabhimani.com

Related News