ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു



ന്യൂഡല്‍ഹി> ഓഹരി വിപണിയില്‍ വന്‍ ഇടിവോടെ തുടക്കം. തിങ്കളാഴ്ച സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു. ദേശീയ സൂചികയായ നിഫ്റ്റി 160 പോയിന്റ് താഴ്ന്ന് 8700നു താഴെയുമായി. അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ചയോടെ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയാണ് വിപണിക്ക് തിരിച്ചടിയായത്. ആഗോള വിപണിയില്‍ മൊത്തം തിരിച്ചടി നേരിടുകയാണ്. ഏഷ്യ–പസഫിക് സൂചിക 2.2 ശതമാനം താഴന്ന് 13 മാസത്തെ ഏറ്റവും വലിയ താഴ്ചയിലാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ വിപണികളില്‍ പാഞ്ചാട്ടമാണ്. ചൈനയുടെ ഷാങ്ഹായ് 1.7 ശതമാനവും ഓസ്ട്രേലിയന്‍ വിപണി 2.2 ശതമാനവും നഷ്ടത്തിലാണ്. ജപ്പാന്‍ സൂചികയായ നിക്കെ 1.5% നഷ്ടത്തിലാണ്.   Read on deshabhimani.com

Related News