എടിഎമ്മിൽനിന്ന്‌ കാർഡില്ലാതെ പണം പിൻവലിക്കാം



തിരുവനന്തപുരം രാജ്യത്ത‌് ആദ്യമായി എടിഎം കാർഡ‌് ഇല്ലാതെ എടിഎമ്മിൽനിന്ന‌് പണം പിൻവലിക്കാനുള്ള സംവിധാനമായ യോനോ ക്യാഷ‌് എന്ന സംവിധാനം എസ‌്ബിഐ അവതരിപ്പിച്ചു. എസ‌്ബിഐയുടെ 16,500ലധികം എടിഎമ്മുകളിൽ ഈ സേവനം ലഭിക്കും. ഈ സംവിധാനവുമായി ബന്ധിപ്പിച്ച എടിഎമ്മുകൾ യോനോ ക്യാഷ‌് പോയിന്റ‌് എന്ന‌് അറിയപ്പെടും. യോനോ ആപ്പിലൂടെ പണം പിൻവലിക്കുന്നതിനായി  ഉപയോക്താക്കൾ ആറക്ക യോനോ ക്യാഷ‌് പിൻ തയ്യാറാക്കണം. ഇടപാടുകൾക്കായി ഉപയോക്താക്കൾക്ക‌് ആറക്ക റഫറൻസ‌് നമ്പർ രജിസ‌്റ്റർ ചെയ‌്ത മൊബൈൽ നമ്പറിലേക്ക‌് എസ‌്എംഎസ‌് ആയി ലഭിക്കും. അടുത്ത അരമണിക്കൂറിനുള്ളിൽ തൊട്ടടുത്തുള്ള യോനോ ക്യാഷ‌് പോയിന്റ‌് വഴി പിൻ നമ്പറും റഫറൻസ‌് നമ്പറും ഉപയോഗിച്ച‌് പണം പിൻവലിക്കാം‌‌. എടിഎം കാർഡ‌് ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ സാധ്യത ഇല്ലാതാക്കുന്നതാണ‌് ഈ സംവിധാനം. രണ്ടു വർഷത്തിനുള്ളിൽ യോനോ വഴി എല്ലാ ഇടപാടുകളും ഒരു കുടക്കീഴിലാക്കാനാണ‌് ലക്ഷ്യമിടുന്നതെന്ന‌് എസ‌്ബിഐ ചെയർമാൻ രജ‌നീഷ‌് കുമാർ പറഞ്ഞു. 2017ൽ പുറത്തിറക്കിയ യോനോ ആപ്പ‌ിന‌് മികച്ച പ്രതികരണമാണ‌് ലഭിക്കുന്നത‌്. Read on deshabhimani.com

Related News