സെയ്‌ഫ് അലി ഖാൻ ഇനി ഇംപെക്‌സ് ഹോം എന്റർടൈൻമെന്റ് ബ്രാൻഡ് അംബാസഡർ



ഇംപെക്‌സ് ടെലിവിഷൻ പ്രൊഡക്റ്റുകളുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഒപ്പുവെച്ചു. നൂതനവും സ്റ്റൈലിഷും ട്രെൻഡിങ്ങും ആയ ഡിസൈനിലൂടെയും ഫീച്ചറുകളിലൂടെയും ഇംപെക്‌സ് ടെലിവിഷനുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നുകൊണ്ടിരിക്കുകയാണ്. ദേശീയ രംഗത്ത് അതിവേഗം വളരുന്ന ഇംപെക്‌സ് ബ്രാൻഡിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് സെയ്ഫ് അലിഖാന്റെ വലിയ ആരാധകരും ഇമേജും കാരണമാകുമെന്നും അതുകൊണ്ടാണ് ഇംപെക്‌സ് ബ്രാൻഡിന്റെ മുഖമായി സെയ്ഫിനെ തന്നെ തെരഞ്ഞെടുത്തതെന്നും ഇംപെക്‌സ് മാനേജിംഗ് ഡയറക്ടർ സി നുവൈസ് പറഞ്ഞു. കേരളം ആസ്ഥാനമായുള്ള കെസിഎം അപ്ലയൻസസിന്റെ ഭാഗമാണ് ഇംപെക്‌സ് ബ്രാൻഡ്. നൂതനമായ ഗൃഹോപകരണങ്ങളിലൂടെയും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിലൂടെയും കേരളത്തിലെ ജനപ്രിയ ബ്രാൻഡ് എന്നതിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും അതിവേഗം വികസിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര ബ്രാൻഡായി ഇംപെക്‌സ് ഉയർന്നുവരുന്നു. ഇന്ത്യയിൽ നിർമിച്ച് ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉൽപ്പനങ്ങൾ എത്തിക്കുക എന്നതാണ് കമ്പനി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതി. ലോകത്തെവിടെയും സ്വീകാര്യത ലഭിക്കുന്നതിനായി ഗുണനിലവാരവും മിതമായ വിലയും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. ഇംപെക്‌സ് കിച്ചൺവെയർസ് അംബാസഡറായി ജനപ്രിയ തെന്നിന്ത്യൻ നടി കല്യാണി പ്രിയദർശൻ ഒപ്പുവെച്ചതിനു പിന്നാലെയാണ് ടെലിവിഷൻ  ഉൽപ്പന്നങ്ങളെ പ്രതിനിധീകരിച്ച് സെയ്ഫ് അലി ഖാനെയും ബ്രാൻഡിന്റെ മുഖമായി തെരഞ്ഞെടുത്തിരിക്കുന്നത്. Read on deshabhimani.com

Related News