എന്‍പിസിഐ റൂപേ ജെസിബി ഗ്ലോബല്‍ കാര്‍ഡ്‌ പുറത്തിറക്കി



കൊച്ചി നാഷണൽ പേമെന്റ്‌സ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയും (എൻപിസിഐ) ജെസിബി ഇന്റർനാഷണൽ കോ ലിമിറ്റഡും ഇന്ത്യൻ ബാങ്കുകളുമായി ചേർന്ന്‌ റൂപേ ജെസിബി ഗ്ലോബൽ കാർഡ്‌ പുറത്തിറക്കി. റൂപേ കാർഡ്‌ സ്വീകരിക്കുന്ന ഇന്ത്യയിലെയും ജെസിബി കാർഡ്‌ ഉപയോഗിക്കുന്ന വിദേശത്തെയും പിഒഎസ്‌, എടിഎം എന്നിവിടങ്ങളിൽ ജെസിബി ഗ്ലോബൽ കാർഡ്‌ ഉപയോഗിക്കാനാകും. ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യത്തെ ജെസിബി ബ്രാൻഡ്‌ കാർഡാണിത്‌. എസ്‌ബിഐ, പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, യൂണിയൻ ബാങ്ക്‌, സെൻട്രൽ ബാങ്ക്‌, ആന്ധ്ര ബാങ്ക്‌, സിറ്റി യൂണിയൻ ബാങ്ക്‌, ടിജെഎസ്‌ബി ബാങ്ക്‌ തുടങ്ങി നിരവധി ബാങ്കുകൾ റൂപേ- ജെസിബി ഗ്ലോബൽ കാർഡ്‌ നൽകും. കാർഡ്‌ പുറത്തിറക്കുന്നതിനോടനുബന്ധിച്ച്‌ എൻപിസിഐയും ജെസിബിഐയും പ്രത്യേക ക്യാഷ്‌ബാക്ക്‌ പ്രോഗ്രാമും പ്രഖ്യാപിച്ചിട്ടുണ്ട്‌. രാജ്യത്തിനുപുറത്തുള്ള പിഒഎസ്‌ ഇടപാടുകളിൽ 15 ശതമാനം ക്യാഷ്‌ബാക്കാണ്‌ ലഭിക്കുന്നത്‌. ഇതിനുപുറമെ തായ്‌ലൻഡ‌്, യുഎഇ, സിംഗപ്പൂർ തുടങ്ങിയ ചില ജനപ്രിയലക്ഷ്യങ്ങളിലെ ഇടപാടുകൾക്ക്‌ ഇന്ത്യൻ യാത്രക്കാർക്ക്‌ നിബന്ധനകൾക്കുവിധേയമായി 15 ശതമാനം അധിക ക്യാഷ്‌ബാക്കുംകൂടി ലഭിക്കും. ഇതിനുപുറമെ കാർഡ്‌ ഉടമകൾക്ക്‌ യുഎസ്‌എ, ഫ്രാൻസ്‌, തയ്‌വാൻ, കൊറിയ, ഹോങ്കോങ‌്, തായ്‌ലൻഡ്‌, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ എയർപോർട്ടുകളിലെ ജെസിബി ലൗഞ്ചുകളിലെ സൗകര്യങ്ങൾ ആസ്വദിക്കാം. Read on deshabhimani.com

Related News