പരിഷ്കരിച്ച റെനോ ക്വിഡ് കേരളത്തില്‍



കൊച്ചി > റെനോ ക്വിഡ് പരിഷ്കരിച്ച 1.0 എല്‍എസ്സിഇ കേരളവിപണിയില്‍ അവതരിപ്പിച്ചു. സൂപ്പര്‍ കണ്‍ട്രോള്‍ എഫിഷ്യന്‍സി എന്‍ജിനോടുകൂടിയാണ് (എസ്സിഇ) ക്വിഡ് 1.0 എല്‍ വിപണിയിലെത്തുന്നത്. ചെറുകാര്‍ വിഭാഗത്തിലെ മികച്ച കാറായ റെനോ ക്വിഡ് 1.0 എലിന് 3,98,348 രൂപയാണ്്. ചലച്ചിത്രതാരവും റെനോയുടെ സൌത്ത് ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറുമായ ദുല്‍ക്കര്‍ സല്‍മാനാണ് വാഹനം അവതരിപ്പിച്ചത്. ഇതുവരെയുണ്ടായിരുന്ന രൂപകല്‍പ്പനാരീതികള്‍ മാറ്റിയാണ് ക്വിഡ് 1.0 എലിന്റെ വിപണി പ്രവേശം. നീളം, പവര്‍–ഭാരം അനുപാതം, ബൂട്ട് സ്പേസ്, ഗ്രൌണ്ട് ക്ളിയറന്‍സ്, സാങ്കേതികവിദ്യ എന്നിവയില്‍ പുതുമ ക്വിഡ് 1.0 എല്‍ സൃഷ്ടിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുംവിധമാണ് എന്‍ജിന്‍ നിര്‍മാണം. ഇടുങ്ങിയ വഴികളിലും നഗരവീഥികളിലും ഹൈവേകളിലും ക്വിഡ് 1.0 എല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. സുരക്ഷയ്ക്കു മുന്‍തൂക്കം നല്‍കുന്ന പ്രത്യേകമായ എസ്യുവി രൂപകല്‍പ്പനയില്‍ നിര്‍മിച്ചിരിക്കുന്ന റെനോ വാഹനത്തിന് ആകര്‍ഷകമായ മുന്‍ ഗ്രില്ലാണുള്ളത്. സി ആകൃതിയിലുള്ള റെനോ ലൈറ്റിങ് സ്ട്രക്ചറും ഡ്യുവല്‍ ടോണ്‍ ബമ്പറുകളുമാണുള്ളത്.  വലിയ കാറിനു തുല്യമായ രീതിയിലുള്ള വലുപ്പവും മികച്ച ഉള്‍വശങ്ങളും  കൂടിയ 2422 മിമി വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 1115 ലിറ്റര്‍വരെ വര്‍ധിപ്പിക്കാവുന്ന 300 ലിറ്റര്‍ ബൂട്ട് സ്പേസ് മികച്ച സ്ഥലസൌകര്യം പ്രദാനംചെയ്യുന്നു. Read on deshabhimani.com

Related News