എസ്എല്‍ഇഡി 4കെ ടിവിയുമായി റിയല്‍മി



കൊച്ചി ജനപ്രിയ സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്സ് ഉൽപ്പന്ന ബ്രാൻഡായ റിയൽമി ടെലിവിഷൻ വിപണിയിലെ ഏറ്റവും പുതിയ മോഡലായി എൻഎൽഇഡി 4കെ  സ്മാർട്ട് ടിവി അവതരിപ്പിച്ചു.  സിനിമാറ്റിക് എസ്എൽഇഡി ഡിസ്‌പ്ലേ, ഡോൾബി ശബ്ദവിന്യാസമുള്ള 24 വാട്സ് ക്വാഡ് സ്റ്റീരിയോ സ്പീക്കറുകൾ, പ്രീമിയം ഡിസൈൻ സംവിധാനം, സ്മാർട്ട് റിമോട്ട് തുടങ്ങിയവയോടെയാണ് 55 ഇഞ്ച് റിയൽമി സ്മാർട്ട് ടിവി എത്തുന്നത്. 1.5 ജിബിയാണ് റാം. 16 ജിബി സംഭരണശേഷിയുമുണ്ട്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഈ ടിവിയിൽ നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, യുട്യൂബ് തുടങ്ങിയ ആപ്പുകൾ ലഭ്യമാകുകയും ചെയ്യും.  39,999 രൂപയാണ് പ്രാരംഭവില. റിയൽമി ഡോട്ട് കോം, ഫ്ലിപ്‌കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും. Read on deshabhimani.com

Related News