ആർത്തവ അവധി തൊഴിലിടത്തിലും നടപ്പിലാക്കി "പുഷ്‌ 360'



30 വര്‍ഷമായി പരസ്യ ബ്രാന്‍ഡിംഗ് രംഗത്ത് പ്രവൃത്തിക്കുന്ന പുഷ് 360യില്‍ ആര്‍ത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വി എ ശ്രീകുമാർ. കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പാക്കിയ അതേ മാതൃകയിലുള്ള അവധിക്ക്, നിലവിൽ പുഷിൽ ജോലി ചെയ്യുന്ന ഒൻപതു സ്ത്രീകൾക്കും ഇനി വരുന്നവർക്കും അർഹത ഉണ്ടായിരിക്കുന്നതാണ്. ആർത്തവ വിരാമം സംബന്ധിച്ച ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും ഇതേ അവധിക്ക് പുഷ് 360ലെ സ്ത്രീകൾ അർഹരാണ്. Read on deshabhimani.com

Related News