ആനുകാലിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല മൂലധന വിപണിയിൽ നിക്ഷേപം നടത്തേണ്ടത്: സൗരഭ് മുഖർജി

ധനം ബി എഫ് എസ് ഐ സമിറ്റ് 2022 എൽഐസി ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റർ മിനി ഐപ്പ് ദീപം ഉദ്ഘാടനം ചെയ്യുന്നു.


കൊച്ചി> ആനുകാലിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല മൂലധന വിപണിയിൽ നിക്ഷേപം നടത്തേണ്ടതെന്നു മാഴ്സലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖർജി പറഞ്ഞു. മുടക്കുമുതലിനു മതിയായ ലാഭം ഉണ്ടാക്കുകയും ഉചിതമായ തോതിൽ നിക്ഷേപം നടത്തുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തി നിക്ഷേപിച്ചാൽ ആശങ്കകൾ വേണ്ടിവരില്ല. വർഷങ്ങളോളം ഇങ്ങനെ ലാഭമുണ്ടാക്കുകയും വളർച്ചയ്ക്കായി നിക്ഷേപിക്കുകയും ചെയ്യുന്ന കമ്പനികളിലെ നിക്ഷേപകർക്ക് സുഖനിദ്രയും വലിയ നിക്ഷേപ നേട്ടവും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ധനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സമിറ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ നടക്കുന്ന ഏകദിന സമ്മിറ്റ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റർ മിനി ഐപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ഇക്വിറ്റി ഇന്റലിജൻസ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, ഡിബിഎഫ്എസ് സെക്യൂരിറ്റീസ് എംഡി പ്രിൻസ് ജോർജ്, ക്രിപ്റ്റോകറൻസി ഉൾപ്പടെയുള്ള ഡിജിറ്റൽ ആസ്തികൾക്കായുള്ള സമഗ്ര ബാങ്കിംഗ് സംവിധാനം ഒരുക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായ വോൾഡിന്റെ സഹസ്ഥാപകനും സിടിഒയുമായ സഞ്ജു സോണി കുര്യൻ, മാർക്കറ്റ് ഫീഡ് സ്ഥാപകനും സിഇഒയുമായ ഷാരിഖ് ഷംസുദ്ധീൻ, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എക്സിക്യുട്ടീവ് ഡയറക്റ്റർ ഏബ്രഹാം തര്യൻ എന്നിവർ ബിഎഫ്എസ്ഐ സമിറ്റിലെ മുഖ്യാതിഥികളായി. 2020 വരെ തുടർച്ചയായി എല്ലാ വർഷവും സംഘടിപ്പിക്കപ്പെട്ടിരുന്ന ധനം ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് സമിറ്റ്, കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷമാണ് വീണ്ടും സംഘടിപ്പിക്കപ്പെടുന്നത്. രാത്രി 9.30 വരെ നീളുന്ന സമിറ്റിൽ മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ഇസാഫ് സ്മോൾ ഫിനാൻസ് എംഡി കെ. പോൾ തോമസ്, എന്നിവരോടൊപ്പം ബിസിനസ്, ബാങ്കിങ്, ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് രംഗത്തെ നിരവധി പ്രമുഖർ സംസാരിക്കുന്നുണ്ട്.   Read on deshabhimani.com

Related News