ഒപ്പോ എഫ് 11 പ്രോ 15 മുതല്‍ വിപണിയിൽ



മുംബൈ> രാജ്യത്തെ മുൻനിര സ്മാർട്ട‌്ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ക്യാമറ ഫോൺ ഒപ്പോ എഫ് 11 പ്രോ വിപണിയിലിറങ്ങി. മുംബൈയിലെ നെസ്കോ സെന്ററിൽ നടന്ന ചടങ്ങിൽ ഒപ്പോയുടെ ദക്ഷിണേഷ്യൻ സിഎംഒ വിൽ യാങ് പുതിയ ഫോൺ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ പ്രകാശത്തിലും മികവുള്ള സെൽഫികളെടുക്കാം എന്നതാണ്  സവിശേഷതയെന്ന‌് കമ്പനി അവകാശപ്പെടുന്നു. 48 എംപി അൾട്രാ ക്ലിയർ ക്യാമറ സംവിധാനം, ഉയർന്നുവരുന്ന ക്യാമറ, പനോരമിക് സ്ക്രീൻ എന്നിവയും ഒപ്പോ എഫ് 11 പ്രോയുടെ  പ്രത്യേകതകളാണ്. അള്‍ട്രാ നൈറ്റ് മോഡ്, ഡാസിള്‍ കളര്‍ മോഡ് എന്നിവ  എഫ്11 പ്രോയ്ക്ക് കരുത്തുപകരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിക്കുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ‌്. 4000 എംഎഎച്ച് ബാറ്ററി, 6 ജിബി റാം, 64 ജിബി റോം എന്നിവയോടുകൂടിയ എഫ് 11 പ്രോ 15 മുതൽ വിപണിയിൽ ലഭ്യമാകും. ഫ്ലിപ്കാർട്ട്, ആമസോൺ, സ്നാപ്ഡീൽ, പേ ടിഎം  തുടങ്ങിയ ഓൺലൈൻ സ്റ്റോറുകളിലൂടെ പ്രീ ബുക്കിങ്ങിനുള്ള സൗകര്യമുണ്ട്. തണ്ടർ ബ്ലാക്ക്, അറോറ ​ഗ്രീൻ എന്നീ രണ്ടു നിറങ്ങളിലാണ‌് ലഭിക്കുക. വില 24,990 രൂപ.   Read on deshabhimani.com

Related News