ഒലയിൽ പൈസയിറക്കി രത്തൻ ടാറ്റ



ഇലക്ട്രിക‌് ടാക‌്സിയായ ഒലയിൽ കൂടുതൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ. രാജ്യത്ത‌് ഇലക്ട്രിക‌് വാഹനങ്ങളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ‌് ടാറ്റയുടെ നീക്കം. ഒലയുടെ മിഷൻ ഇലക്ട്രിക‌് പ്രകാരം 2021 –-ഓട‌ുകൂടി പത്ത‌ുലക്ഷം ഇലക്ട്രിക‌് വാഹനങ്ങൾ നിരത്തിലിറക്കാനാണ‌് പദ്ധതി. രാജ്യത്ത‌് ഇലക‌്ട്രിക‌് വാഹനങ്ങളുടെ എണ്ണ‌ം അനുദിനം വർധിക്കുകയാണെന്നും ഇതിൽ ഒലയുടെ പങ്ക‌് വലുതാണെന്നും രത്തൻ ടാറ്റ നേരത്തെ പറഞ്ഞിരുന്നു. മിഷൻ ഇലക്ട്രിക‌് പദ്ധതിപ്രകാരം വാഹനങ്ങൾക്ക‌് ബാറ്ററി മാറ്റാനുള്ള സ‌്റ്റേഷനുകൾ കൂടുതലായി നിർമിക്കും. ഇതാദ്യമായല്ല ടാറ്റ ഒലയിൽ നിക്ഷേപം നടത്തുന്ന‌ത‌്. 2017ൽ അമേരിക്കൻ ഭീമന്മാരായ ഊബറിനെ മറികടക്കാനായി വൻതുകയുടെ നിക്ഷേപം ടാറ്റ നടത്തിയിരുന്നു. ഒല, ഊബർ മാതൃകയിൽ ഓൺലൈൻ ടാക‌്സികളും ഓട്ടോയും നിരത്തിലിറക്കാൻ കേരള സർക്കാരും തീരുമാനിച്ചിട്ടുണ്ട‌്. അന്തരീക്ഷ –-ശബ്ദ മലിനീകരണങ്ങൾ ഒഴിവാക്കാമെന്നതും കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം യാത്ര ചെയ്യാമെന്നതുമാണ‌് ഇലക‌്ട്രിക‌് വാഹനരംഗത്ത‌് കൂടുതൽ നിക്ഷേപങ്ങൾക്ക‌് കാരണം. Read on deshabhimani.com

Related News